ന്യൂഡല്‍ഹി: അകാരണമായി പോലീസ് തലപ്പത്ത് നിന്ന് മാറ്റിയ സര്‍ക്കാരിന്റെ നടപടിക്കെതിരെ ടി.പി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. കതിരൂര്‍ മനോജ് വധക്കേസില്‍ ഉള്‍പ്പെടെ പല കേസിലും ഇടതു നേതാക്കള്‍ക്കെതിരെ നടപടിയുമായി മുന്നോട്ടു പോയതാണ് തന്റെ സ്ഥാന ചലനത്തിന് കാരണം എന്ന് സെന്‍ കുമാര്‍ ഹര്‍ജ്ജിയില്‍ പറഞ്ഞിരുന്നു .
ജിഷ കേസില്‍ ഉള്‍പ്പെടെ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തുനിന്ന് ടി പി സെന്‍കുമാറിനെ മാറ്റിയിരുന്നത്.ജസ്റ്റിസ് മദന്‍ സി ലോക്കൂര്‍ അദ്ധ്യക്ഷനായ ബഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. ഹരീഷ് സാല്‍വെ ആണ് സര്‍ക്കാരിന് വേണ്ടി വാദിച്ചത്.
