മദ്യപാനത്തില്‍ നിന്ന് 200 രോഗങ്ങള്‍

ഒന്ന്, അല്ലെങ്കില്‍ രണ്ട് ആവാം. അത് ആരോഗ്യത്തിന് നല്ലതാണെന്ന് പലപ്പോഴും പലരും പറയാറുണ്ട്. മദ്യപാനത്തെ കുറിച്ച് ആ തത്വം ശരിയാണോയെന്ന് കണ്ടെത്തുക വളരെ പ്രയാസം.എന്നാല്‍ മദ്യപാനത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് ലോകത്തിന്റെ പലഭാഗങ്ങളില്‍ നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, മദ്യപാനം മൂലം 200 രോഗങ്ങള്‍ ഉണ്ടാകാമെന്നതാണ്. അതില്‍ മുപ്പതെണ്ണം മദ്യപാനം കൊണ്ടു മാത്രം സംഭവിക്കുന്നതാണ്. മറ്റുള്ളവക്ക് മദ്യപാനം ഒരു ഹേതുവുമാകുന്നു.മദ്യവില്‍പ്പന ഏറെകാലമായി സജീവ ചര്‍ച്ച ചെയ്യപ്പെടുന്ന കേരളത്തില്‍ മദ്യപാനത്തില്‍ വിവിധ തലങ്ങളെ കുറിച്ച് നടക്കുന്ന പഠനങ്ങളെ വിശകലനം ചെയ്യുകയാണിവിടെ….
തെളിവുകള്‍ ആധാരമാക്കിയുളള മരുന്നുകളുടെ ഗോഡ് ഫാദര്‍ എന്നറിയപ്പെടുന്ന ഒരു ഗവേഷകനുണ്ടായിരുന്നു.- ആര്‍ക്കി കൊക്‌റെന്‍.  മദ്യപാനവും ആരോഗ്യവും സംബന്ധിച്ച് ആദ്യമായി അന്വേഷിച്ചത് അന്തരിച്ച കൊക്‌റെന്‍ ആയിരുന്നു. 1979 ല്‍ വികസിത രാജ്യങ്ങള്‍, അതായത് യു.എസും യു.ക്കെയും ആസ്‌ത്രേലിയും അടക്കം 19 രാജ്യങ്ങളിലെ സാമ്പിളുകള്‍ അദ്ധേഹവും രണ്ടു കൂട്ടാളികകളും ചേര്‍ന്ന് പഠനവിധേയമാക്കി. മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ ഹൃദയവുമായി ബന്ധപെട്ട രോഗങ്ങള്‍ ബാധിച്ച് മരണമടഞ്ഞവരുടെ സാമ്പിളുകളാണ് പഠനവിധേയമാക്കിയത്. കൊക്‌റെന്റെയും സംഘത്തിന്റേയും പഠന വിഷയങ്ങള്‍ ഇതായിരുന്നു. എന്തു കണ്ടാണിവര്‍ മരിച്ചത? ഇവരുടെ ഹൃദയത്തിന് രോഗങ്ങള്‍ സമ്മാനിച്ചതിന് ഉത്തരവാദിത്വം എന്തിനാണ്, ആര്‍ക്കാണ്?…

mad 02

അന്വേഷണത്തിനുശേഷം ഇവര്‍ ചെന്നത്തിയ തീരുമാനം ആള്‍ക്കഹോള്‍ ഉപയോഗം ഇസക്കേമിക്ക് ഹൃദയരോഗങ്ങളെ കുറുക്കുന്നുണ്ടെന്നായിരുന്നു. അതായത് ധമനികളില്‍ കൊഴുപ്പ് കെട്ടികിടന്നാല്‍ (കൊളസ്‌ട്രോള്‍) ഉണ്ടാവുന്ന ഹൃദയരോഗങ്ങള്‍ കുറയുമെന്ന്. ആള്‍ക്കഹോള്‍ ഉപയോഗം ഇത്തരം ചില ഹൃദയരോഗം മുലമുണ്ടാവുന്ന മരണ നിരക്ക് കുറയക്കുന്നു എന്ന ധാരണയെ ശരിവെയക്കുന്ന ഒരു നിഗമനമായിരുന്നു അത്.  ആള്‍ക്കഹോളിലെ മണമുണ്ടാക്കുന്ന പദാര്‍ത്ഥങ്ങള്‍ ഔഷധസസ്യങ്ങളില്‍ കാണപ്പെടുന്ന പോളിഫെനോലുകളാണ്. അതിനാലാണ് കൊളസ്‌ട്രോള്‍ മുലമുണ്ടാകുന്ന ഹൃദയരോഗങ്ങള്‍ക്ക്  ചെറിയ തോതിലുളള മദ്യപാനം സഹായകമാവുന്നതെന്നാണ് കൊക്‌റെന്റെയും സംഘത്തിന്റേയും കണ്ടെത്തല്‍.മൊത്തത്തില്‍ മദ്യപാനവുമായി ബന്ധപെട്ട് 200 രോഗങ്ങളുണ്ടെന്നാണ് വൈദ്യരംഗം പറയുന്നത്. അതില്‍ 30 ഇനങ്ങള്‍ മദ്യപാനം കൊണ്ട് മാത്രമുണ്ടാവുന്നതാണ്.

വിഷാദരോഗം, ഉല്‍കണ്ഠ, ലിവര്‍ സിറോസിസ്, പാന്‍ക്രിയറ്റൈറ്റിസ്, ആത്മഹത്യ പ്രവണത, ഹിംസാത്മകമായ പെരുമാറ്റം എന്നീ അസ്വസ്തതകളിലേക്ക് നയിക്കുന്നതില്‍ മദ്യപാനത്തിന് പങ്കുണ്ടെന്ന് 2014ല്‍ ലോകാരോഗ്യസംഘടന നടത്തിയ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പായി പറയുന്നുണ്ട്. വിവിധ അവയവയങ്ങളില്‍ കാന്‍സറുണ്ടാക്കുന്നതിനും മദ്യത്തിനാവുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. അത് മദ്യപാനികള്‍ക്ക് സന്തോഷാവാര്‍ത്തയല്ലെങ്കിലും. വലിയതോതില്‍ കുടിക്കുന്നവര്‍ക്കിടയില്‍ നടത്തിയ സര്‍വ്വെ പറയുന്നത്. അത്തരക്കാരുടെ രോഗപ്രതിരോധ ശക്തി ഇല്ലാതാവുന്നതായും ടി.ബി, ന്യുമോണിയ എന്നീ രോഗങ്ങളുണ്ടാവുകയും ചെയ്യുമെന്നതാണ്. അപകടകരമായ ലൈംഗികത്വര പ്രകടിപ്പിക്കുന്ന പ്രവണത വലിയതോതില്‍ മദ്യപിക്കുന്നവരില്‍ കാണുന്നതായും ഗവേഷണങ്ങള്‍ പറയുന്നു. അത്തരക്കാര്‍ ലൈംഗിക സുഖം തേടുന്നതിന് അപകടകരമായ വഴി തേടുമെന്നും അത് അവരില്‍ മറ്റ് തരത്തിലുളള രോഗങ്ങളുണ്ടാക്കുമെന്നും ഗവേഷകര്‍ ചൂണ്ടികാട്ടുന്നു.

madya 03

1986 ല്‍ അമേരിക്കയിലെ 50,000 ഡോകടര്‍മാരില്‍ നിന്നും വിവരം ശേഖരിച്ചുകൊണ്ട് മറ്റൊരു ഗവേഷണം നടന്നു. ഇവരിലധികം ഡോകടര്‍മാരും മദ്യം സ്ഥിരമായി കഴിക്കുന്നവരും നന്നായി ഭക്ഷണം കഴിക്കുന്നവരുമായിരുന്നു. ഇവരുടെ മെഡിക്കല്‍ ഹിസറ്ററി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് അവര്‍ക്കൊന്നും രക്തധമനിയുലുണ്ടാവുന്ന അസുഖങ്ങളുണ്ടായിരുന്നില്ലെന്നാണ്. അതിനുകാരണമായി പറയുന്നത്, അവര്‍ മദ്യപിക്കുന്നതിനു കൃത്യമായ അളവ് പാലിച്ചുപോന്നിരുന്നു എന്നതാണ്. ഒപ്പം, ഭക്ഷണം കഴിക്കുന്നതിന് ശരിയായ സമയവും രീതിയും അളവുമുണ്ടായിരുന്നുവെന്നതാണ്. കഴിക്കുന്ന മദ്യത്തിന്റെ ഗുണം, അളവ്, കുടിക്കുന്ന രീതി, ഭക്ഷണ ക്രമീകരണം, ശാരീരികഭ്യാസം എന്നിവ കൂടാതെ മദ്യപിക്കുന്നത് അപകടകരമായ അവസ്ഥയുണ്ടാക്കുമെന്നാണ് എല്ലാ പഠനങ്ങളും മുന്നറിയിപ്പ് നല്‍കുന്നത്. 2005 ല്‍, മെഡിക്കല്‍ മേഖലയില്‍ തന്നെ നടത്തിയ മറ്റൊരു പഠനം 32,000 സ്ത്രീകളിലും 18,000 പുരുഷന്‍മാര്‍ക്കിടയിലും മദ്യപാനമുണ്ടാക്കുന്ന പ്രശ്നങ്ങള്‍ പരിശോധിച്ചു. ഒന്നോ രണ്ടോ ഗ്ലാസ് മദ്യം ആഴ്ചയില്‍ കഴിച്ചാല്‍ ഹൃദയാഘാദം പോലുളള പ്രശ്‌നങ്ങള്‍ കുറക്കുമെന്നും അത് ശരിരത്തിലെ  നല്ല കൊളസ്‌ട്രോളിനെ ശക്തമാക്കുമെന്നാണ് ആ പഠനവും നിര്‍ദ്ദേശിച്ചത്.

madya 04 പക്ഷെ, മദ്യം സ്ഥിരമായി കഴിക്കുകയും പിന്നീട് നിര്‍ത്തുകയും ചെയ്തവരില്‍ പല തരത്തിലുളള ബുദ്ധിമുട്ടുകളും കണ്ടെത്താനായതായും പഠനം ചൂണ്ടികാട്ടുന്നു. മദ്യപാനം പെട്ടെന്ന് നിര്‍ത്തുന്നവരിലാണ് ആരോഗ്യകരമായ പ്രശ്നങ്ങള്‍ കൂടുതലുണ്ടാകുന്നതെന്നും പറയുന്നു. മദ്യപാനത്തെ കുറിച്ച് 2013ല്‍ പ്രസിദ്ധപെടുത്തിയ ക്രിട്ടിക്കല്‍ ‘അനാലിസിസി’ന്റെ കര്‍ത്താവ്, റിപ്പോര്‍ട്ടിന് പരിസമാപ്തി കുറിച്ചത് ഇങ്ങനെ: ”മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്നതില്‍  തര്‍ക്കമില്ല. പക്ഷെ അളന്നുമുറിച്ചുളള മദ്യപാന ശീലം ആരോഗ്യത്തിന് ഗുണകരമാമെന്നും തെളിഞ്ഞിട്ടുണ്ട്. മദ്യത്തില്‍ അല്‍പ്പം ഉപ്പ് ചേര്‍ത്താല്‍ നല്ലതാണെന്നും ചെറുനാരങ്ങാ നീര് കൂടുതല്‍ അപകടകരമാണെന്നും തെളിഞ്ഞിട്ടുണ്ട്”.

Leave a Reply

Your email address will not be published. Required fields are marked *