സ്ത്രീകള്‍ക്ക് അവസരം നല്‍കാമോ

ന്യൂഡല്‍ഹി: മുത്തലാഖ് നിരസിക്കാന്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കുമോയെന്ന് മുസഌം വ്യക്തി നിയമ ബോര്‍ഡിനോട് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചോദിച്ചു. മുത്തലാഖ് സംബന്ധിച്ച കേസില്‍ ഇന്ന് വാദം നടക്കുന്നതിനിടെയാണ് മുത്തലാഖിന്റെ ഭരണഘടനാ സാധുത പരിശോധിക്കുന്ന ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അദ്ധ്യക്ഷനായ ബെഞ്ച് ഇങ്ങനെ ചോദിച്ചത്. മുസ്ലീം സമുദായം 1400 വര്‍ഷമായി പിന്തുടരുന്ന വിവാഹമോചന രീതിയാണ് മുത്തലാഖ് എന്നും അതില്‍ മാറ്റം വരുത്താന്‍ ആഗ്രഹമുണ്ടെന്നും അതിന് കൂടുതല്‍ സമയംവേണമെന്നും മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

ഇത്രയും കാലമായി പിന്തുടരുന്ന ആചാരം ഇസ്ലാം വിരുദ്ധമാണെന്ന് മുദ്രകുത്തുന്നത് അംഗീകരിക്കാനാവില്ല. എങ്കിലും മുത്തലാഖ് നല്ല ആചാരമാണെന്ന് പറയുന്നില്ലെന്ന് വ്യക്തി നിയമ ബോര്‍ഡ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുത്താലാഖ് എന്നെന്നും അങ്ങനെ തന്നെ തുടരണമെന്ന അഭിപ്രായവുമില്ല. എന്നാല്‍, മാറ്റം സ്വയം കൊണ്ടുവരേണ്ടതാണ്. മാറണമെന്ന് ഞങ്ങള്‍ക്കും (ബോര്‍ഡ് ) ആഗ്രഹമുണ്ട്. ബാഹ്യ ഇടപെടലുകളിലൂടെ മാറ്റങ്ങള്‍ അടിച്ചേല്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. ആരുടെയെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങി മാറ്റം കൊണ്ടുവരാനാവില്ല. മാറ്റത്തിന് സമയം അനുവദിക്കുകയാണ് വേണ്ടതെന്നും കപില്‍ സിബല്‍ വാദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *