തിരുവനന്തപുരം: റബര്‍ ബോര്‍ഡ് ആസ്ഥാനം കോട്ടയത്ത് നിന്ന് മാറ്റരുതെന്ന് ആവശ്യപ്പെട്ട് കേരളാ നിയമസഭ പ്രമേയം പാസാക്കി. റബറിന്റെ താങ്ങുവില 200 രൂപയാക്കി നിശ്ചയിക്കണമെന്ന പ്രതിപക്ഷത്തിന്റെ ഭേദഗതിയും പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐക്യകണ്‌ഠേനയാണ് പ്രമേയം പാസാക്കിയത്.
കോട്ടയത്തെ റബര്‍ ബോര്‍ഡ് ആസ്ഥാനം അടച്ചുപൂട്ടാന്‍ നീക്കം നടക്കുന്നതായി മാധ്യമങ്ങളില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ആസ്ഥാനം മാറ്റില്ലെന്ന പ്രതികരണമാണ് വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയത്.
അതേസമയം, ആസ്ഥാനം അടച്ചുപൂട്ടുന്നതിന് മുന്നോടിയായി തിരുവനന്തപുരം, കോഴിക്കോട് റീജനല്‍ ഓഫിസുകളുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര വാണിജ്യ മന്ത്രാലയത്തി?െന്റ നിര്‍ദേശ പ്രകാരം അവസാനിപ്പിച്ചിരുന്നു. ഈ രണ്ടു ഓഫിസുകളും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കാണ് മാറ്റിയത്.
രാജ്യത്തെ റബര്‍ കര്‍ഷകരില്‍ 12 ലക്ഷവും കേരളത്തിലായിരിക്കെയാണ് കേന്ദ്ര സര്‍ക്കാറിന്റെ ഈ നീക്കം. ഓരോ സ്ഥാപനത്തിനുമുള്ള 200 മുതല്‍ 350 കോടിവരെയുള്ള ബജറ്റ് വിഹിതം ഇല്ലാതാക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു. കഴിഞ്ഞ ബജറ്റില്‍ ഇവക്കുള്ള തുക 3040 ശതമാനം വരെ വെട്ടിക്കുറച്ചിരു?ന്നു.
