ജിഷ്ണുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് പിതാവ്

കോഴിക്കോട്: പാന്പാടി നെഹ്‌റു കോളേജിലെ എന്‍ജീനിയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയുടെ മരണത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ അശോകന്‍ ഡി.ജി.പി ടി.പി.സെന്‍കുമാറിനെ കണ്ടു.

അന്വേഷണം ആവശ്യപ്പെട്ടുള്ള കത്ത് അശോകന്‍ ഡി.ജി.പിക്ക് കൈമാറി. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട 10 കാര്യങ്ങള്‍ കത്തില്‍ അശോകന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രത്യേക സംഘം അന്വേഷണം നടത്തിയപ്പോള്‍ പോലും നീതി ലഭിക്കാത്ത സാഹചര്യത്തില്‍ കേസ് സി.ബി.ഐക്ക് വിടണമെന്നാണ് ജിഷ്ണുവിന്റെ അച്ഛന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം അന്വേഷണത്തില്‍ പാളിച്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

 

ഡി.ജി.പിയായിരിക്കെ ലോക്‌നാഥ് ബെഹ്‌റയെ കാണാനെത്തിയ തന്നേയും കുടുംബത്തേയും പൊലീസുകാര്‍ റോഡിലിട്ട് വലിച്ചിഴച്ച് മര്‍ദ്ദിച്ച സംഭവവും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തന്റെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഡി.ജി.പി ഉറപ്പ് നല്‍കിയതായി അശോകന്‍ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *