നിലമ്പൂര്‍: അവധി എപ്പോള്‍ എടുക്കണോ, കമ്പ്യൂട്ടര്‍ തുറക്കൂ, ഓണ്‍ലൈനായി ഏതുലീവിനും അപേക്ഷ അയക്കൂ. അഞ്ചു മിനിറ്റിനകം അവധി പാസാക്കി മൊബൈലിലേക്ക് സന്ദേശവും വരും. സംസ്ഥാന സര്‍ക്കാറിന്റെ പുതിയ സംവിധാനം സ്പാര്‍ക് വഴിയാണിത് നടപ്പാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ജനുവരി രണ്ടാംവാരത്തോടെ പദ്ധതി പൂര്‍ണമായും നടപ്പാക്കും. ഓണ്‍ലൈന്‍ ലീവ് മാനേജ്‌മെന്റ് സിസ്റ്റം എന്ന സംവിധാനമാണ് സ്പാര്‍ക്ക് ഓണ്‍ലൈനിലൂടെ നല്‍കുന്നത്. നിലവില്‍ ഏതു അവധിക്കും നേരിട്ട് ഓഫിസില്‍ രേഖപ്രകാരം അപേക്ഷിക്കാറാണ് പതിവ്. നാലുവര്‍ഷം മുമ്പാണ് ശമ്പളം ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കുന്നതിനായി സ്പാര്‍ക്ക് നടപ്പാക്കിയത്. സപ്ാര്‍ക്ക് മുഖേനയാണ് പുതിയ സംവിധാനവും പ്രയോജനപ്പെടുത്താനാവുക.
നിലവില്‍ ശമ്പളവും പ്രൊവിഡന്റ് ഫണ്ടും ഉള്‍പ്പെടെ സ്പാര്‍ക്കിലൂടെ ഓണ്‍ലൈനായി സംവിധാനമുണ്ടെങ്കിലും ആദ്യമായാണ് മുഴുവന്‍ അവധികളും ഓണ്‍ലൈനിലൂടെ അപേക്ഷിക്കാനും പാസാക്കാനും ജീവനകാര്‍ക്ക് സൗകര്യമൊരുക്കുന്നത്. അതാത് ജീവനക്കാര്‍ അവധി ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതോടെ സ്പാര്‍ക്ക് സ്വീകരിക്കുകയും നിമിഷങ്ങള്‍ക്കകം ലീവ് അകൗണ്ടില്‍ ക്രെഡിറ്റാവുകയും ചെയ്യും. ജീവനക്കാരന്റെ പാന്‍ നമ്പറും, സ്പാര്‍ക്കില്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പറും ഉപയോഗിച്ചാണ് അവധിക്ക് അപേക്ഷിക്കാനാവുക. തിരിച്ച് ജോലിയില്‍ കയറാനും ഇതേ രീതിയിലൂടെ അപേക്ഷ നല്‍കാനാവും. മൊബൈലിലേക്ക് ലഭിക്കുന്ന വണ്‍ ടൈം പാസ് വേര്‍ഡ് വെച്ച് ലീവിന്റെ വിശദ വിവരങ്ങളും മറ്റും അറിയാനും സാധിക്കും. അപേക്ഷ വകുപ്പ് തലവന്‍ അംഗീകരിക്കുന്ന സന്ദേശവും മൊബൈലില്‍ ലഭിക്കും. ആര്‍ജിതാവധി, പ്രസവാവധി, അര്‍ധവേതനാവധി തുടങ്ങി അടിയന്തിര ഘട്ടങ്ങളില്‍ അവധിയെടുക്കുന്നവര്‍ക്കും സംവിധാനം ഏറെ പ്രയോജനമായിരിക്കും.
