‘ലൈറ്റ് ഓഫ് മദീന’ സദസ്സിന് ആയിരങ്ങള്‍

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിച്ച ലൈറ്റ് ഓഫ് മദീന പ്രകീര്‍ത്തന സദസ്സിന് ആയിരങ്ങള്‍. മലേഷ്യയിലെ ഇബ്‌നു സീനാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒമ്പത് അംഗ പ്രകീര്‍ത്തന സംഘമാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. പതിനൊന്ന്കാരന്‍ അദ്ഹമിന്റെ പ്രകടനം വിസ്മയമായി മാറി.
സമസ്ത ട്രഷറര്‍ ചിത്താരി ഹംസ മുസ്‌ലിയാര്‍ റബീഅ് ആത്മീയ സംഗമം ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി മുഖ്യ പ്രഭാഷണം നടത്തി. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. കെ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി എന്നിവര്‍ പ്രഭാഷണം നടത്തി. ഡോ. ഹയൂണ്‍ മുഹമ്മദ് അമേരിക്ക, ഡോ. യൂസുഫ് ഷവോചിന്‍ ചായ് ചൈന, സയ്യിദ് മുസ്തഫ ബിന്‍ മുഹമ്മദ് അസ്സഖാഫ് യമന്‍ എന്നിവര്‍ മുഖ്യാതിഥികളായി.
.    പരിപാടിയില്‍ സയ്യിദ് അഹ്മദുല്‍ ബുഖാരി ആണ്ട് നേര്‍ച്ചയും പരീക്ഷാര്‍ത്ഥികള്‍ക്ക് പ്രത്യേക പ്രാര്‍ത്ഥനയും നടന്നു. ഖുര്‍ആന്‍ പാരായണം, സ്വലാത്തുന്നാരിയ്യ, വിര്‍ദുല്ലത്വീഫ്, ബുര്‍ദ പാരായണം, ജനാസ നിസ്‌കാരം, പ്രാര്‍ത്ഥന എന്നിവക്ക് പ്രമുഖര്‍ നേതൃത്വം നല്‍കി. പരിപാടിക്കെത്തിച്ചേര്‍ന്ന ആയിരങ്ങള്‍ക്ക് അന്നദാനം വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *