തിരുനെല്‍വേലി: തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ വാഹനാപകടത്തില്‍ എട്ടു മലയാളികളടക്കം 10 പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ടു പേര്‍ കുട്ടികളാണ്. തിരുവനന്തപുരം ചെറിയതുറ സ്വദേശി സുജിന്‍ (6), കാല്ലം സ്വദേശികളായ മേരി നിഷ (30), മകന്‍ ആള്‍ട്രോയ് (5) എന്നിവരാണ് മരണപ്പെട്ടത്. മരണപെട്ടവരില്‍ കന്യകുമാരി സ്വദേശികളായ രണ്ട് പേരെയും, ഗുജറാത്ത് സ്വദേശികളായ രണ്ട് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. 24 പേര്‍ക്കു പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. പോണ്ടിച്ചേരിയില്‍ നിന്നും വേളാങ്കണ്ണി വഴി തിരുവനന്തപുരത്തേക്കു വന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗതയിലെത്തിയ ബസ് ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നെന്നാണ് സൂചന. പരിക്കേറ്റവരില്‍ കൂടുതലും മലയാളികളാണെമ്മാണ് സൂചന വെളളിയാഴ്ച പുലര്‍ച്ചെ 5.30 ന് വള്ളിയൂര്‍ പ്ലാക്കോട്ടപ്പാറയിലായിരുന്നു അപകടം. അപകടം സംഭവിക്കുമ്പോള്‍ 43 പേരായിരുന്നു ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ നാഗര്‍കോവിലിലെ സര്‍ക്കാര്‍ ആശുപത്രിയിലും കാരക്കോട്ടെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കാന്‍ നെയ്യാറ്റിന്‍കര തഹസീല്‍ദാര്‍ സംഭവസ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്.
