ഓടുന്ന ഓട്ടോയില്‍ വെച്ച് എം ബി എ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ചശേഷം പുറത്തേക്ക് വലിച്ചെറിഞ്ഞു

താനെ: ഓടുന്ന ഓട്ടോയില്‍ വെച്ച് എം ബി എ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ചശേഷം പുറത്തേക്ക് വലിച്ചെറിഞ്ഞു. താനെ റോഡില്‍ ഷെയര്‍ ഓട്ടോയില്‍ വെച്ചാണ് 23കാരിയെ ക്രൂരമായി പീഡിപ്പിച്ചശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ വഴിയാത്രക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

എം.ബി.എ പഠനത്തിന് പുറമെ നഗരത്തിലെ ഒരു ഫിറ്റ് നസ് ട്രെയിനിങ്ങ് സെന്ററിലും പെണ്‍കുട്ടി ജോലി നോക്കിയിരുന്നു. സംഭവദിവസം രാത്രി 9.30 മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ഷെയര്‍ ഓട്ടോയില്‍ കയറി യാത്ര ചെയ്യുന്നതിനിടെയാണ് ഓട്ടോയില്‍ ഉണ്ടായിരുന്ന സഹയാത്രികന്‍ യുവതിയോട് അപമര്യാദയായി പെരുമാറാന്‍ തുടങ്ങിയത്. ഇതോടെ യുവതി പൊട്ടിത്തെറിച്ചു.

സംഭവത്തിന് സാക്ഷിയായിരുന്ന ഓട്ടോ ഡ്രൈവര്‍ ഇതിനിടെ പെണ്‍കുട്ടിയെ സഹായിക്കാന്‍ എന്ന വ്യാജേന അടുത്തുകൂടുകയും, താനെയിലെ ആളൊഴിഞ്ഞ പൊഖ് റാന്‍ റോഡില്‍ കൊണ്ടുപോയി സഹയാത്രികനൊപ്പം ചേര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് പി.ആര്‍.ഒ സുഖദ നാര്‍ക്കര്‍ പറഞ്ഞു.

ഓട്ടോ ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടുണ്ട്. സഹയാത്രികനായുളള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികള്‍ക്കെതിരെ പീഡനം, തട്ടികൊണ്ടുപോകല്‍, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തുവെന്നും സുഖദ പറഞ്ഞു. ഗുഡ് ഗാവില്‍ ഓടി കൊണ്ടിരുന്ന ഓട്ടോയില്‍ നിന്ന് കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊന്ന ശേഷം അമ്മയെ ബലാത്സംഗം ചെയ് തതിന്റെ നടുക്കം മാറും മുമ്പാണ് സമാന രീതിയിലുള്ള സംഭവം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *