ജെല്ലികെട്ടും വോട്ട്ബാങ്ക് രാഷ്ടീയവും

തമിഴകത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ജയലളിതയുടെ ഈ ഭരണകാലയളവില്‍ ജെല്ലികെട്ട് കാളവണ്ടിയോട്ടം എന്നീപാരമ്പര്യ കായികമല്‍സരങ്ങള്‍ക്ക് നിരോധനം ഏര്‍പെടുത്തിയിരുന്നു. എല്ലാവര്‍ഷവും പൊങ്ങല്‍ ആഘോഷവേളയിലാണ് ഇത്തരം സാഹസികമായ മല്‍സരങ്ങള്‍ തമിഴകത്ത് കൊണ്ടാടപ്പെടുന്നത്.

ജീവജാലങ്ങളെ ക്രുശിച്ചുകൊണ്ടുളള ഇത്തരം കായികമല്‍സരം പാടില്ലെന്ന് വാദിച്ച് ഒരു സംഘടന നല്‍കിയ ഹരജിയിന്‍മേല്‍ സുപ്രീം കോടതിയാണ് ജെല്ലികെട്ട് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. യുപിഎ  സര്‍ക്കാറിന്റെ കാലത്ത് ജെല്ലികെട്ട് നിരോധിച്ചിരുന്നുവെങ്കിലും സംസ്ഥാനസര്‍ക്കാറിന്റെ ഹരജി പരിഗണിച്ച് നിരോധന ഉത്തരവ് സറ്റെ ചെയ്യുകയായിരുന്നു പതിവ്.

എന്നാല്‍ കേന്ദ്രത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുളള എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ നിരോധനം ശക്തമാക്കി. സംസ്താനത്ത് ജയലളിതയുടെ ഭരണമായതിനാല്‍ നിരോധനം നീക്കാനുളള ശ്രമവും ഉണ്ടായില്ല. എന്നാല്‍ ഇത്തവണ തമിഴന്റെ ദേശീയോല്‍സവമായ ജെല്ലികെട്ട് നടത്താനുളള ഉത്തരവ് കേന്ദ്ര പരിസ്ഥിത് വനം വകുപ്പില്‍ നിന്നും ലഭിച്ചിരിക്കുന്നു.

അതിനായി മുഖ്യമന്ത്രി കുമാരി ജയലളിത കേന്ദ്രസര്‍ക്കാരിനോട് ആവിശ്യപെട്ടിരുന്നുവെങ്കിലും. തമിഴനാട്ടില്‍ നിന്നും ബിജെപിക്ക് ലഭിച്ച ഒരേ ഒരു എം.പി പൊന്‍ രാധാകൃഷണനാണ് ഉത്തരവ് നേടികൊടുത്തത്. ഇത്തരം കായികയിനങ്ങള്‍ നിരോധിച്ചുകൊണ്ടുളള നിയമത്തിനു ഭേദഗതികളൊന്നും ഉണ്ടാക്കിയില്ലെന്നുംകൊണ്ടുതന്നെ സര്‍ക്കാറിന്റെ ഇപ്പോഴത്തെ ഉത്തരവ് താതക്കാലികമാണ്.

എന്നാലും ബി.ജെ.പിക്ക് രാഷ്ടീയ നേട്ടമുണ്ടാക്കാന്‍ ഈ പ്രത്യേക ഉത്തരവ് കൊണ്ട് സാധിക്കുമെന്ന കണക്ക് കൂട്ടലിലാണ് ബ.ജെ.പി. സംസ്‌കാരവും പാരമ്പര്യവും ഉയര്‍ത്തികാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കിയത്. സംസ്ഥാന നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പ്രത്യേക ഉത്തരവിനെ ജയലളിതയും കരുണാനിധിയും ഒരു പോലെ  സ്വാഗതം ചെയ്തിരിക്കുകയാണ്. തമിഴന്റെ വികാരത്തില്‍ തൊട്ടാല്‍ മാത്രമേ വോട്ട് നേടാനൊക്കൂവെന്ന് ഇരുവര്‍ക്കുമറിയാം. മാത്രമല്ല. ചെന്നൈ പ്രളയം മൂലം ജയസര്‍ക്കാറിന്റെ പ്രതിഛായക്ക് അല്‍പം കോട്ടം തട്ടിയ സാഹചര്യവുമുണ്ട്.

ഇത് മിനുക്കിയെടുക്കാന്‍ കുമാരി ജയലളിതക്ക് ലഭിച്ച നല്ലൊരു ആയുധമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാറിനല്‍ നിന്നും ലഭിച്ച ഈ ഉത്തരവ്. ഡി.എം.കെയെ സംമ്പന്ധിചിടത്തോളം കഴിഞ്ഞ തവണ പ്രതിപക്ഷം പോലുമാവാന്‍ കഴിയാത വന്നതിന്റെ ശോകം ഇപ്പോഴും അടങ്ങിയിട്ടില്ല. കുടുംമ്പരാഷ്ടീയമെന്ന ചീത്തപേര് മെല്ലെ അടങ്ങിയപ്പോയായിരുന്നു കരുണാനിധിയുടെ മക്കളും മരുമക്കളും 2 ജി വഴി ഖജനാവ് മൊത്തം തമിഴകത്തേക്ക് കടത്തിയത്.

അതിന്റെ ഫലമായിരുന്നു കഴിഞ്ഞ തവണ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ലോകസഭാതിരഞ്ഞെടുപ്പിലും എട്ടുനിലയിലും ഡിഎംകെ പൊട്ടിയത്. കരകയുറുക എളുപ്പമല്ലാത്ത സാഹചര്യം ഇരുപാര്‍ട്ടികളും അഭിമുഖീകരിക്കുമ്പോള്‍ മുന്നാമുന്നണിയായി രൂപകൊണ്ട് പാര്‍ട്ടികളും ബിജെപിയും ചെറിയപ്രതിക്ഷയിലാണ്.

ആ പ്രതീക്ഷക്കാണ് ജെല്ലികെട്ട് അനുവദിച്ചുകൊണ്ടുളള ഉത്തരവ് വളംവെക്കുക. വൈകാരികതയില്‍ തൊട്ട് തമിഴനെ സ്വാധീനിക്കാമെന്ന കണക്കുകൂട്ടല്‍ എത്രത്തോളം പ്രായോഗികമാണെന്ന്് കണ്ടറിയേണ്ടതുണ്ട്. തമിഴകത്തും വെളിച്ചം വീശുന്നുണ്ട്. രാഷ്ടീയ കൂടംമ്പങ്ങള്‍ക്ക് കുത്തകയുണ്ടായിരുന്ന മാധ്യമങ്ങക്കു പുറമ്മെ പുതിയ മാധ്യമങ്ങള്‍ വന്നുതുടങ്ങി. എന്നാലും ക്ലാസിക്കല്‍ തമിഴ് സംസ്‌കാരം നിലനില്‍ക്കുന്ന തെന്‍തമിഴകത്ത് ജെല്ലികെട്ട് വലിയ വോട്ട് ബാങ്ക് തന്നയാണ്. അതിലാണ് ജയയുടേയും ബിജെപിയുടേയും… നോട്ടം.

Leave a Reply

Your email address will not be published. Required fields are marked *