19 വര്‍ഷത്തിനിടയില്‍ പാക്കിസ്താനില്‍ ജനസംഖ്യാ കണക്കെടുപ്പ് നടത്തിയപ്പോള്‍ അധികൃതരെ അതിശയപ്പെടുത്തി മൂന്ന് പുരുഷന്‍മാര്‍.
36, 20, 38 എന്നിങ്ങനെ കുട്ടികളും എണ്ണിത്തിട്ടപ്പെടുത്താനാവാത്ത പേരമക്കളും സ്വന്തമായുള്ള ഗുല്‍സാര്‍ഖാന്‍, ജാന്‍ മുഹമ്മദ്,മസ്താന്‍ കാന്‍ വാസിര്‍ എന്നീ മൂന്നു പേരെയും രാജ്യം നേരിടുന്ന ജനനനിരക്ക് അലേസരപ്പെടുത്തുന്നില്ല. ‘ദൈവമാണ് പ്രപഞ്ചത്തെയും മനുഷ്യരെയും സൃഷ്ടിച്ചത്. അപ്പോള്‍ പിന്നെ സ്വാഭാവികമായ ജനനപ്രക്രിയയെ നാമെന്തിന് തടയിടുന്നു’ എന്നാണ് 36 മക്കളുടെ പിതാവായ ഗുല്‍സാര്‍ഖാന്റെ ചോദ്യം.
ഇസ്ലാം കുടുംബാസൂത്രണത്തിന് എതിരാണെന്ന വാദം ഗുല്‍സാര്‍ഖാനിനെപ്പോലുള്ളവര്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുതയും ജനസംഖ്യാ വര്‍ധനവിന് ആക്കം കൂട്ടുന്നുണ്ട്. ഞങ്ങള്‍ കൂടുതല്‍ ശക്തരാകേണ്ടതുണ്ടെന്നും 23 പേരക്കുട്ടികളുള്ള 57 കാരനായ ഗുല്‍സാര്‍ഖാന്‍ പറയുന്നു. ബഹുഭാര്യത്വം പാകിസ്താനില്‍ നിയമപരമാണെങ്കിലും പലരും അത് പിന്തുടരാറില്ല.
അവസാനമായി 1998ലാണ് പാകിസ്താനില്‍ ജനസംഖ്യാ കണക്കെടുപ്പ് നടന്നത് അന്ന് 13.5 കോടിയായിരുന്നു ജനസംഖ്യ. പ്രഥമിക കണക്കെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ജനസംഖ്യ 20കോടി കവിഞ്ഞെന്നാണ് വിലയിരുത്തല്‍.
സാമ്പത്തിക വളര്‍ച്ച രാജ്യത്തിനുണ്ടെങ്കിലും ജനസംഖ്യാ വര്‍ധനവ് വികസനത്തിന് തടയിടുന്നുണ്ട്. ഖാന്റെ സഹോദരനായ മസ്താന്‍ ഖാന്‍ വാസിറിന് 22 മക്കളാണുള്ളത്. പക്ഷെ പേരമക്കള്‍ എത്രയുണ്ടെന്ന കണക്ക് വാസിറിന്റെ കയ്യില്‍ പോലുമില്ല.
ദക്ഷിണേഷ്യയില്‍ ഏറ്റവും കൂടുതല്‍ ജനന നിരക്കുള്ള രാജ്യമാണ് പാകിസ്താന്‍. ഒരു സ്ത്രീക്ക് 3 മക്കള്‍ എന്നതാണ് നിലവിലെ ജനന നിരക്ക്.
