മലപ്പുറം: ആശുപത്രി നഗരിയായ പെരിന്തല്‍മണ്ണയിലേക്ക് വിദൂരങ്ങളില്‍ ട്രെയിന്‍ മാര്‍ഗമെത്തുന്നവര്‍ വന്നിറങ്ങുന്ന അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ മഴ പെയ്താല്‍ കുടയില്ലാത്തവര്‍ മഴ നനഞ്ഞു വേണം യാത്ര ചെയ്യാന്‍.ക്യാന്‍സര്‍ രോഗികളടക്കമുള്ള നിരവധി രോഗികള്‍ തിരുവനന്തപുരേത്ത് രാജ്യറാണി എക്‌സ്പ്രസ് കയറാനും ഇതു തന്നെയാ അവസ്ഥ.
മഴയായാലും, വെയിലായാലും എല്ലാം സഹിച്ച് വേണം ഇവിടെ ട്രെയിന്‍ കാത്തു നില്‍ക്കാന്‍.ഒന്നാം പ്ലാറ്റ്‌ഫോമില്‍ മാത്രമാണ് മേല്‍ക്കൂരയുള്ള ഇരിപ്പിടമുള്ളത്.അതാകട്ടെ മൂന്നിടങ്ങളില്‍ മാത്രം.
മഴ പെയ്യുന്ന സമയത്ത് ട്രെയിന്‍ സ്റ്റേഷനിലെത്തിയാല്‍ യാത്രക്കാര്‍ നെട്ടോട്ടമോടുകയാണ്.
എന്നാല്‍ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിന്റെ അവസ്ഥയാണ് ഏറ്റവും ദയനീയം. മഴയും, വെയിലും എല്ലാം സഹിച്ച് വേണം ഇവിടെ ട്രെയിന്‍ കാത്തു നില്‍ക്കാന്‍.കൂടാതെ എഫ്.സി.ഐ ഗോഡൗണിന്റെ മുന്‍വശത്തെ ദുര്‍ഗന്ധവും.ഗുഡ്‌സ് ട്രെയിനില്‍ നിന്നും പുറത്തേക്ക് വീഴുന്ന ധാന്യങ്ങള്‍ മഴക്കുഴികളില്‍ വീണ് ദിവസങ്ങള്‍ക്കു ശേഷം ഇതില്‍ നിന്നും അസഹ്യമായ ദുര്‍ഗന്ധവും, ഇതുമൂലം രണ്ടാം പ്ലാറ്റ്‌ഫോമില്‍ യാത്രക്കാര്‍ മൂക്കുപൊത്തിയാണ് ട്രെയിന്‍ കാത്തു നില്‍പ്പ്.
ശക്തമായ മഴ വര്‍ഷിക്കുന്ന സമയത്ത് ഒന്നാം പ്ലാറ്റ്‌ഫോമിലെ കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരുന്ന് രണ്ടാം പ്ലാറ്റ്‌ഫോമില്‍ വരുന്ന ട്രെയിനിലേക്ക് യാത്രക്കാര്‍ കുടുംബ സമേതം ചാടിക്കയറുന്ന കാഴ്ച്ചയും ഇവിടെ പതിവാണ് ഇത് കൂടുതല്‍ അപകടങ്ങള്‍ക്കും വഴിയൊരുക്കുന്നു.
