മനാമ: ഖത്തറിനെതിരേ സൗദിയും ബഹ്‌റൈനും യുഎഇയും ചേര്‍ന്ന് ഉപരോധം പ്രഖ്യാപിച്ചതാണ് ഗള്‍ഫ് പ്രതിസന്ധിക്ക് കാരണം. ഈ പ്രശ്‌നം ലോകത്തുടനീളം ചര്‍ച്ചയായിരിക്കെ, ബഹ്‌റൈനില്‍ നിന്നു വേറിട്ട റിപ്പോര്‍ട്ട്. ബഹ്‌റൈന്‍ ഭരണകൂടത്തിന്റെ നടപടി തെറ്റാണെന്ന് പ്രമുഖ അഭിഭാഷകന്‍ തുറന്നടിച്ചു.
ഇക്കാര്യം പറയുക മാത്രമല്ല, സര്‍ക്കാര്‍ നടപടിക്കെതിരേ അദ്ദേഹം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയുമുണ്ടായി. ഖത്തറിനെതിരേ സ്വീകരിച്ച നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഈസ ഫറാജ് അര്‍ഹമ അല്‍ ബുര്‍ഷൈദ് ആണ് സര്‍ക്കാരിനെതിരേ കോടതിയെ സമീപിച്ചത്.
