രാഷ്ട്രപതി തിരഞ്ഞെടുപ്പ്; വിജ്ഞാപനമായി

ന്യൂഡല്‍ഹി: ജൂലായ് 17ന് നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനം പുറത്തിറക്കി. ജൂണ്‍ 28 മുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. തിരഞ്ഞെടുപ്പ് തിയതി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 20നാണ് വോട്ടെണ്ണല്‍.

ഭരണകക്ഷിയായ എന്‍.ഡി.എയെ നേരിടാനായി പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നതിനും പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിനായി ധാരണയിലെത്തിയിരുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടി നേരിട്ട കോണ്‍ഗ്രസിന് രാഷ്ട്രപതി തിരഞ്ഞെടുപ്പ് നിണായകമാണ്.

പ്രതിപക്ഷ കക്ഷികള്‍ ഒന്നു ചേരുന്നതിന്റെ പ്രതിസന്ധി മറികടക്കുന്നതിനായി ബി.ജെ.പി. അദ്ധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്‌ലി, എം വെങ്കയ്യ നായിഡു എന്നിവരടങ്ങിയ മൂന്ന് അംഗസമിതി രൂപീകരിച്ചിരുന്നു.

പ്രതിപക്ഷ കക്ഷികളുടെ നേതാക്കള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും സമവായമുണ്ടാക്കുന്നതിനും തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിനുമായി ഇന്ന് യോഗം ചേരും. എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നിരവധി പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *