മുസ്ലിംകളും ക്രിസ്ത്യാനികളും ഇന്ത്യയില്‍ വലിഞ്ഞുകേറി വന്നവര്‍: രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ പ്രസ്താവന ബിജെപിയെ തിരിഞ്ഞുകൊത്തുന്നു

ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാണ് ദലിത് നേതാവും ബിഹാര്‍ ഗവര്‍ണറുമായ രാം നാഥ് കോവിന്ദ്. ദലിത് വിരുദ്ധ നിലപാടുകള്‍ ബിജെപിക്ക് തിരിച്ചടിയായ സാഹചര്യത്തില്‍ കൂടിയാണ് പ്രതിപക്ഷത്തിന് ഒരു പ്രഹരം എന്ന നിലക്ക് കൂടി കോവിന്ദിനെ ബിജെപി രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയത്. എന്നാല്‍ ജാതിയല്ല, നിലപാടുകളാണ് പ്രധാനം എന്ന നിലയിലേക്കാണ് മുമ്പ് കോവിന്ദ് നടത്തിയ പ്രസ്താവനകള്‍ ബിജെപിയെ തിരിഞ്ഞു കൊത്തുന്നത്.

ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സര്‍ക്കാര്‍ സംവരണത്തെ എതിര്‍ത്ത നിലപാടാണ് കോവിന്ദിന്റെ ചരിത്രം. മുസ്ലിംകളും ക്രിസ്ത്യാനികളും ഇന്ത്യയിലേക്ക് വലിഞ്ഞുകേറി വന്നവരാണെന്നാണ് കോവിന്ദിന്റെ അഭിപ്രായം. പരദേശികളായ അവര്‍ക്ക് സംവരണത്തിന്റെ ആവശ്യമില്ലെന്നും കോവിന്ദ് പറഞ്ഞുവെച്ചിട്ടുണ്ട്.

2009 ല്‍ രംഗനാഥ് മിശ്ര കമ്മീഷന്‍ മുസ്ലിംകള്‍ക്ക് 10 ശതമാനവും മറ്റു മത ന്യൂനപക്ഷങ്ങള്‍ക്ക് അഞ്ച് ശതമാനവും സര്‍ക്കാര്‍ ജോലിയില്‍ സംവരണം നല്‍കണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് 2010 ല്‍ ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രംഗനാഥ് മിശ്രയുടെ ശിപാര്‍ശകള്‍ക്കെതിരെ കോവിന്ദ് ആഞ്ഞടിച്ചത്. മിശ്ര കമ്മീഷന്റെ ശിപാര്‍ശ പിന്‍വലിക്കണെന്നും കോവിന്ദ് അന്ന് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *