കമിതാക്കള്‍ ഹോട്ടലില്‍ തൂങ്ങിമരിച്ചനിലയില്‍

ന്യുഡല്‍ഹി: കൗമാരാക്കാരായ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍. ഡല്‍ഹിയിലെ ദ്വാരക സെക്ടര്‍ 17ലാണ് കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഓയോ റൂംസ് ബ്രാഞ്ചിലെ ഒരു മുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചത് ഇരുപത് വയസ്സിനുള്ളില്‍ പ്രായം വരുന്ന സ്ത്രീയും പുരുഷനുമാണ്. ഇവര്‍ വ്യാഴാഴ്ചയാണ് ഹോട്ടലില്‍ എത്തിയത്.

മുറി വൃത്തിയാക്കുന്നതിനായി ഹോട്ടലിലെ ശുചീകരണ ജീവനക്കാര്‍ പലതവണ മുറിയില്‍ മുട്ടിവിളിച്ചുവെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. തുടര്‍ന്ന് കമിതാക്കളുടെ സ്വകാര്യതയ്ക്ക് കോട്ടം തട്ടേണ്ടെന്ന് കരുതി കുറച്ചുനേരം കൂടി ഇവര്‍ കാത്തിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ പുറത്തുവരാത്തിനെ തുടര്‍ന്ന് ജീവനക്കാര്‍ മാനേജറിനെ വിവരം അറിയിക്കുകയായിരുന്നു.

മാനേജര്‍ എത്തി മുറി തുറന്നുനോക്കുമ്‌ബോഴാണ് ഇവരെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. കുറഞ്ഞ നിരക്കില്‍ ലഭ്യമാകുന്ന ഇവിടുത്തെ ഹോട്ടല്‍ മുറികള്‍ കമിതാക്കളുടെ ഇഷ്ടകേന്ദ്രം കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *