പള്‍സര്‍ സുനി മുന്പും ‘ക്വട്ടേഷന്‍ മാനഭംഗം’ നടത്തി

കൊച്ചി: യുവനടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ രണ്ടു വര്‍ഷം മുന്പും ക്വട്ടേഷന്‍ മാനഭംഗത്തിന് ശ്രമിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കിളിരൂര്‍ പീഡനക്കേസില്‍ ആരോപണവിധേയനായ നിര്‍മാതാവിനു വേണ്ടിയായിരുന്നു അന്ന് ക്വട്ടേഷന്‍ ഏറ്റെടുത്തത്. ഈ നിര്‍മാതാവിനെ പൊലീസ് ഉടനെ ചോദ്യം ചെയ്യും. അന്നു സുനില്‍ ഉപദ്രവിച്ച നടി അന്വേഷണത്തോടു സഹകരിക്കാന്‍ തയ്യാറാണെന്നും സൂചനയുണ്ട്. ഇപ്പോള്‍ ജനപ്രതിനിധിയായ നടന്റെ ഡ്രൈവറായി സുനില്‍ ജോലി ചെയ്യുമ്‌ബോഴാണു സംഭവം നടന്നത്.

കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് ഈ നിര്‍മാതാവാണ് ഇടനിലക്കാരനായത്.ഇതിന്റെ തെളിവുകളും ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *