മഞ്ജുവിനെ കുറിച്ചും, ആക്രമിക്കപ്പെട്ട നടിയെ കുറിച്ചും കാവ്യ പറഞ്ഞത്.

കൊച്ചി: ആക്രമിക്കപ്പെട്ട നടിയും ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരും ഇപ്പോഴത്തെ ഭാര്യ കാവ്യാ മാധവനും ഒരു സിനിമാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖം വീണ്ടും ചര്‍ച്ചയാകുന്നു. ഇപ്പോള്‍ പരസ്പരം ശത്രുതയിലായിരിക്കുന്ന നടിമാര്‍ തമ്മില്‍ അന്നുണ്ടായിരുന്ന സൗഹൃദം വ്യക്തമാക്കുന്നതാണ് പഴയ അഭിമുഖം. മൂവരും പരസ്പരം പരിചയപ്പെട്ടതും സൗഹൃദത്തിലായതും അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

താന്‍ ബാലനടി ആയിരുന്നപ്പോഴാണ് മഞ്ജു കലാതിലകമായതെന്ന് കാവ്യ ഓര്‍ക്കുന്നു. മഞ്ജുവിനെ സിനിമയില്‍ വരുന്നതിന് മുന്‍പേ കാവ്യയെ അറിയാം. പിന്നീട് മഞ്ജുവും സിനിമയിലെത്തി. അഭിനയത്തിലും നൃത്തരംഗത്തും ഇരുവരും സജീവമായിരുന്നതിനാല്‍ സൗഹൃദം വളര്‍ന്നു. വിവാഹ ശേഷവും മഞ്ജുവുമായി സൗഹൃദമുണ്ടായിരുന്നുകാവ്യ പറഞ്ഞു.

തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടിയാണ് ഓര്‍മ്മകള്‍ പങ്കുവച്ചത്. താന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ മഞ്ജുവിന്റെ ആരാധികയായിരുന്നു. ആറാം തമ്ബുരാന്‍ കണ്ടതോടെയാണ് താന്‍ മഞ്ജുവിന്റെ ആരാധികയായത്. കാവ്യയുടെ കല്യാണത്തോടെയാണ് തങ്ങള്‍ കൂടുതല്‍ അടുത്തതെന്നും ആക്രമിക്കപ്പെട്ട നടി പറഞ്ഞു. മഞ്ജുവും സംയുക്താ വര്‍മയും തനിക്ക് ചേച്ചിമാരായിരുന്നെന്നും ആക്രമിക്കപ്പെട്ട നടി പറയുന്നുണ്ട്.

മഞ്ജു വാര്യര്‍ തനിക്ക് ആശ്വാസമായിരുന്നെന്ന് കാവ്യ ഇതേ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. മഞ്ജു എന്ന നടിയേക്കാള്‍ മഞ്ജു എന്ന വ്യക്തിയെയാണ് താന്‍ ആദരിക്കുന്നതെന്നും അന്ന് കാവ്യ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയേയും തന്നെയും തെറ്റിക്കാന്‍ ചിലര്‍ ശ്രമിച്ചതിനെക്കുറിച്ചും കാവ്യ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ചിലര്‍ തെറ്റിദ്ധരിപ്പിച്ചതിന്റെ പേരില്‍ കുറേനാള്‍ മുഖം കറുപ്പിച്ച് നടന്നു.

എന്നാല്‍ ഒരു സ്റ്റേജ് ഷോയില്‍ വച്ച് പരസ്പരം കെട്ടിപ്പിടിച്ച് എല്ലാം തുറന്നു പറഞ്ഞപ്പോള്‍ അഭിപ്രായ വ്യത്യാസം മാറിയെന്നും കാവ്യ കൂട്ടിച്ചേര്‍ത്തു. അന്ന് കാവ്യയും നടിയും കൂടി തീരുമാനമെടുത്തു. ഇനി ആരെങ്കിലും നമുക്കിടയില്‍ ശത്രുതയുമായി വന്നാല്‍ സംസാരിച്ച് അത് തീര്‍ക്കുക. മനസില്‍ വച്ചു കൊണ്ടിരുന്നാല്‍ പ്രശ്‌നം കൂടുതല്‍ വഷളാകുംഇരുവരും ചേര്‍ന്ന് അന്ന് പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *