ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചി : നടിയെ അക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ഈ നീക്കം. എന്നാല്‍ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ദിലീപിന്റെ അറസ്റ്റ് നടന്നതെന്നും ജാമ്യം നിഷേധിക്കാന്‍ ഇത് മതിയായ കാരണമല്ലെന്ന വാദവും ഉന്നയിക്കും. കേസ് ഡയറി വിളിച്ചുവരുത്തി പരിശോധിക്കണമെന്ന ആവശ്യം പ്രതിഭാഗം ഉന്നയിക്കാനാണ് സാധ്യത.

നടിയെ അക്രമിച്ച കേസില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയെങ്കിലും ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി നേടാനാകുമെന്ന പ്രതീക്ഷയിലാണ് ദിലീപ്. അഡ്വക്കേറ്റ് രാംകുമാര്‍ മുഖേന ജാമ്യഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ഉച്ചയോടെ ഹരജി പരിഗണിക്കാനാണ് സാധ്യത. ദിലീപിനെതിരായ തെളിവുകളൊന്നും കേസ് ഡയറിയിലില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *