സൗദിയില്‍ ഇനി നിയമലംഘകര്‍ക്ക് ആറു മാസം തടവും 50,000 റിയാല്‍ പിഴയും

ജിദ്ദ: സൗദിയില്‍ നിയമലംഘകര്‍ക്ക് ആറു മാസം തടവും 50,000 റിയാല്‍ പിഴയും. പൊതുമാപ്പ് അവസാനിച്ച സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ പ്രവിശ്യകളിലും പരിശോധന ശക്തമാക്കിയിരിക്കയാണ്.

ഈ സാഹചര്യത്തിലാണ് അനധികൃതമായി കഴിയുന്ന വിദേശ തൊഴിലാളികള്‍ക്ക് പാസ്‌പോര്‍ട്ട് വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ വിദേശികളെ നാടുകടത്തുമെന്നും പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്കി.

സ്വന്തമായി തൊഴില്‍ ചെയ്യുന്ന വിദേശികള്‍ക്ക് 10,000 റിയാല്‍ പിഴയും ഒരു മാസം തടവും ശിക്ഷ ലഭിക്കും. വിദേശികള്‍ സ്വന്തം നിലയില്‍ ജോലി ചെയ്യുന്നതും തെരുവുകളില്‍ കച്ചവടം നടത്തുന്നതും നിയമ ലംഘനമാണ്.

തൊഴിലുടമയുടെ കീഴിലല്ലാതെ ജോലി ചെയ്യാന്‍ അനുമതിയില്ല. ഇഖാമയില്‍ രേഖപ്പെടുത്തിയിട്ടുളള തൊഴിലിന് വിരുദ്ധമായി ജോലി ചെയ്യുന്നതും നിയമ ലംഘനമാണെന്ന് ആഭ്യന്തര വകുപ്പും തൊഴില്‍ വകുപ്പും ചൂണ്ടിക്കാണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *