‘കടക്ക് പുറത്ത്’ പ്രയോഗം കരുതിക്കൂട്ടിയല്ല

തിരുവനന്തപുരം: സി.പി.എംബി.ജെ.പി ഉഭയകക്ഷി ചര്‍ച്ചയ്‌ക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരെ ആട്ടിപ്പുറത്താക്കിയ സംഭവം സാന്ദര്‍ഭികമായി ഉണ്ടായ സ്വാഭാവിക പ്രതികരണമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

 
മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ മുഖ്യമന്ത്രി നടത്തിയ കടക്ക് പുറത്ത് പ്രയോഗം കരുതിക്കൂട്ടിയല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ന് തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തിലെ റിപ്പോര്‍ട്ടിംഗിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.

 
തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തുന്നതിനായി ബി.ജെ.പി – ആര്‍.എസ്.എസ് നേതാക്കളുമായി മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരോടായിരുന്നു മുഖ്യമന്ത്രിയുടെ രോക്ഷപ്രകടനം. ക്ഷുഭിതനായി ‘കടക്ക് പുറത്ത്’ എന്നുപറഞ്ഞ് മാധ്യമ പ്രവര്‍ത്തകരോട് ദേഷ്യത്തില്‍ സംസാരിച്ച മുഖ്യമന്ത്രി, നിങ്ങളെയൊക്കെ (മാധ്യമ പ്രവര്‍ത്തകരെ) ആരാ ഇവിടേക്ക് വിളിച്ചത് എന്നും ചോദിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *