മകളെ ബലാത്സംഗം ചെയ്ത പതിനേഴുകാരനെ പിതാവ് വെട്ടിക്കൊന്നു

പൂനെ: മകളെ ബലാത്സംഗം ചെയ്ത പതിനേഴുകാരനെ പിതാവ് വെട്ടിക്കൊന്നു. പൂനെയിലെ നര്‍സിപൂര്‍ ഗ്രാമത്തിലാണ് സംഭവം. പ്രായപൂര്‍ത്തിയായില്ലെന്ന കാരണം പറഞ്ഞ് ബാലനീതി ബോര്‍ഡ് പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു. അതിനു ശേഷം പ്രതി പുറത്തിറങ്ങിയപ്പോഴാണ് ഇരയുടെ പിതാവ് ആക്രമിച്ചത്.

മകനെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാനെത്തിയ പ്രതിയുടെ രക്ഷിതാക്കള്‍ക്കള്‍ക്കും മര്‍ദ്ദനമേറ്റു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയാണ് ഇവരെ ആക്രമിച്ചത്.

കഴിഞ്ഞ ഏപ്രിലിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. സംഭവത്തില്‍ പെണ്‍കുട്ടി നേരിട്ടെത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *