തൃശൂര്‍: ജിഷ്ണു പ്രണോയി കേസിന്റെ അന്വേഷണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐക്ക് ജിഷ്ണുവിന്റെ അമ്മ കത്ത് നല്‍കി. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വ്യാജ ആത്മഹത്യാക്കുറിപ്പ് സൃഷ്ടിച്ചതടക്കമുള്ള വിവാദങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്ത്.
ജിഷ്ണു കേസിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറി കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. എന്നാല്‍ നിലവില്‍ കേസുകളുടെ ബാഹുല്യമുള്ളതിനാല്‍ അന്വേഷണം ഏറ്റെടുക്കണമോയെന്ന കാര്യത്തില്‍ സി.ബി.ഐ അന്തിമ തീരുമാനം എടുത്തിരുന്നില്ല.
കോടതി അനുവദിച്ച രണ്ടാഴ്ചത്തെ സമയപരിധി പോരെന്നും നാലാഴ്ച കൂടി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സി.ബി.ഐ മറുപടിയും നല്‍കി. ഈ സാഹചര്യത്തിലാണ് സി.ബി.ഐ കേസ് ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി ജിഷ്ണുവിന്റെ കുടുംബം സി.ബി.ഐക്ക് കത്തയച്ചത്.
