ഹമീദ് അന്‍സാരിയ്ക്ക് എതിരെ ആര്‍.എസ്.എസ് നേതാവ്

നാഗ്പുര്‍: മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ഇന്ത്യയില്‍ അരക്ഷിതാവസ്ഥയുണ്ടെങ്കില്‍ അദ്ദേഹത്തിന് സുരക്ഷിതം എന്നു തോന്നുന്ന എത് രാജ്യത്തേക്കും പോകാമെന്നാണ് ഇന്ദ്രേഷിന്റെ നിര്‍ദേശം.

ഉപരാഷ്ട്രപതി സ്ഥാനത്തുനിന്നുള്ള വിടവാങ്ങല്‍ പ്രസംഗത്തിലാണ് ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് സുരക്ഷയില്ലെന്ന വിവാദ പരാമര്‍ശം ഹമീദ് അന്‍സാരി നടത്തിയത്.

രക്ഷാ ബന്ധന്‍ ആഘോഷത്തിന്റെ ഭാഗമായി രാഷ്ട്രീയ മുസ്ലീം മഞ്ച് സംഘടിപ്പിച്ച പരിപാടിയെ തുടര്‍ന്നാണ് ഇന്ദ്രേഷ്, അന്‍സാരിയുടെ പ്രസ്താവനയോട് പ്രതികരിച്ചത്. അധികാരത്തിലിരുന്ന പത്ത് വര്‍ഷം അദ്ദേഹത്തിന് രാജ്യത്തെ മുസ്ലീങ്ങളുടെ സുരക്ഷയില്‍ ആശങ്കയില്ലായിരുന്നു. എന്നാല്‍, സ്ഥാനം ഒഴിഞ്ഞതോടെ അദ്ദേഹം മുസ്ലീം മൗലിക വാദിയുടെ രീതിയില്‍ സംസാരിക്കുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ പ്രസ്താവന മുസ്ലീങ്ങള്‍ പോലും മുഖവിലയ്‌ക്കെടുത്തില്ലെന്നും ഇന്ദ്രേഷ് പറഞ്ഞു. അന്‍സാരി ഒരു വര്‍ഗീയവാദിയെ പോലെയാണ് സംസാരിക്കുന്നത്.

മുസ്ലീങ്ങള്‍ക്ക് സുരക്ഷ ഉറപ്പു നല്‍കുന്ന രാജ്യത്ത് അദ്ദേഹത്തിനു പോകാമെന്നും ഇന്ദ്രേഷ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *