കാസര്‍കോട്: ഭാഗ്യക്കുറി മേഖലയിലെ ലക്ഷക്കണക്കിന് വരുന്ന ഏജന്റുമാരുടേയും വില്‍പ്പനക്കാരുടേയും ശ്രമഫലമായി സംസ്ഥാനത്ത് ആയിരകണക്കിന് രോഗികള്‍ക്ക് കാരുണ്യബെനവലന്റ് ഫണ്ടിലൂടെ സഹായംനല്‍കുന്നതിന് സാധിക്കുന്നത് ശ്ലാഘനീയമാണെന്ന് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരും അംഗവിഹീനരുമായ ആയിരകണക്കിനാളുകള്‍ക്ക് അത്താണിയാകുന്നതിന് ഭാഗ്യക്കുറിമേഖലയ്ക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരള ലോട്ടറി ഏജന്റുമാരുടേയും വില്പ്പനക്കാരുടേയുംജില്ലാ തല കലാകായിക മത്സരങ്ങള്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്സെകകണ്ടറിസ്ക്കൂളില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി വി രമേശന്അധ്യക്ഷത വഹിച്ചു. ക്ഷേമനിധി ബോര്‍ഡ് അംഗം വി ബാലന് മുഖ്യപ്രഭാഷണം നടത്തി.
ഭാഗ്യക്കുറി ഏജന്റുമാരുടേയും വില്‍പ്പനക്കാരുടേയും സംഘടനാപ്രതിനിധികളായ പി പ്രഭാകരന്, കെ എം ശ്രീധരന്, പി വി ഉമേശന്, മധുസൂദനന് നമ്ബ്യാര്‍, വി ബിസത്യനാഥന്, എന്‍ കെ ബിജു, ടി ചന്ദ്രശേഖരന് എന്നിവര്‍ സംസാരിച്ചു. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എം കൃഷ്ണരാജ് സ്വാഗതവും ലോട്ടറി ജില്ലാ വെല്ഫയര്ഓഫീസര് എസ് രാജേഷ്കുമാര്‍ നന്ദിയും പറഞ്ഞു.
