വിമുക്ത ഭടനും ഭാര്യയും കൊല്ലപ്പെട്ടതിനു പിന്നില്‍ മരുമകളും കാമുകനുമെന്ന് സൂചന,പൊളിഞ്ഞത് ബലത്സംഗശ്രമത്തിനിടെ കൊലപാതകമെന്ന് വരുത്താനുളള പദ്ധതി

തോലന്നൂരില്‍ വിമുക്ത ഭടനും ഭാര്യയും കൊല്ലപ്പെട്ട സംഭവത്തില്‍ മരുമകള്‍ ഷീജക്കെതിരെ ബലാത്സംഗശ്രമം നടന്നെന്ന് വരുത്താന്‍ പദ്ധതിയിട്ടതായി സൂചന.ഷീജയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്യാനുളള ശ്രമത്തിനിടെ അമ്മായിയമ്മയേയും അമ്മായി അച്ഛനേയും കൊന്നുവെന്ന് വരുത്താനായിരുന്നു പദ്ധതി.പൊലീസ് പിടിയിലായ സദാനന്ദന്‍(53) ഇക്കാര്യം പൊലീസിനോട് പറഞ്ഞു.

പുളയ്ക്കാപറമ്പില്‍ സ്വാമിനാഥന്‍,ഭാര്യ പ്രേമകുമാരി എന്നിവരാണ് മരിച്ചത്.ഒപ്പം താമസിച്ചിരുന്ന മരുമകള്‍ ഷീജ(35)യെ കൈയും വായും കെട്ടിയ നിലയിലാണ് കണ്ടെത്തിയത്.തേനൂരാണ് ഷീജയുടെ വീട്.ഷീജയുടെ വീടിനടുത്ത് വാടകക്ക് താമസിക്കുന്ന സദാനന്ദനാണ് പിടിയിലായത്.കുറ്റകൃത്യം നടത്താന്‍ തേനൂരില്‍ നിന്ന് തോലന്നൂരിലേക്ക് പുറപ്പെട്ടപ്പോള്‍ സദാനന്ദന്‍ ഷീജയെ വിളിച്ചതായി തെളിവു ലഭിച്ചിട്ടുണ്ട്.

ഭര്‍തൃവീട്ടുകാരെ ഇല്ലാതാക്കാനുള്ള തീരുമാനം ഷീജയുടേതാണെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്. വീട്ടിലെ കാര്യസ്ഥനാക്കാമെന്നു വാഗ്ദാനം ചെയ്തതായും ഇയാള്‍ വെളിപ്പെടുത്തിയെന്ന് അറിയുന്നു. ആശുപത്രിയില്‍ കഴിയുന്നതിനാല്‍ ഷീജയെ വിശദമായി ചോദ്യംചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *