ആലുവ ഓണ്‍ലൈന്‍ പെണ്‍വാണിഭം; വെബ്‌സൈറ്റ് നിരീക്ഷിച്ച് പോലീസ്

ആലുവ : വര്‍ഷങ്ങളായി പോലീസിന്റെ കണ്‍വെട്ടത്ത് പെണ്‍വാണിഭം നടത്തുകയായിരുന്ന സംഘത്തിലെ പിടിയിലായ മൂന്നു പേരെ കോടതി റിമാന്റ് ചെയ്തു. ഇവര്‍ക്ക് രാജ്യാന്തര സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടോയെന്ന അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ, ഇടപാടുകാരെ കണ്ടെത്തിയിരുന്ന ‘ലൊക്കാന്റോ’ എന്ന വെബ്‌സൈറ്റ് പോലീസിന്റെ സൈബര്‍ വിഭാഗം പരിശോധിച്ചു വരികയാണ്.

പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരി ചന്ദനപ്പറമ്ബില്‍ പാറപ്പുറത്തു വീട്ടില്‍ സനീറ, സഹായികളായ മൂവാറ്റുപുഴ മേക്കടമ്ബില്‍ പുല്ലപ്പടിക്കല്‍ എല്‍ദോസ്, കളമശേരി കുസാറ്റ് വിദ്യാനഗറില്‍ കാരായില്‍ ഹംസക്കോയ എന്നിവരെയാണ് ആലുവ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്. ആലുവ സബ്ജയില്‍ ഗ്രൗണ്ടിനു സമീപമാണ് ഇവര്‍ പെണ്‍വാണിഭം നടത്തി വന്നിരുന്നത്.

പോളിയോ ബാധിച്ച് കാലുകള്‍ തളര്‍ന്ന നസീറ വര്‍ഷങ്ങളായി ആലുവയിലെ വിവിധ ഭാഗങ്ങളില്‍ വീടുകള്‍ വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭകേന്ദ്രം നടത്തിവരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *