തിരുവനന്തപുരം: ബോബി ചെമ്മണ്ണുര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിനെതിരെ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍. ഭീമമായ തട്ടിപ്പാണ് ജ്വല്ലറിയില്‍ നടക്കുന്നത്. ജ്വല്ലറി ആയിരം കോടിയിലധികം അനധികൃതമായി സമാഹരിച്ചു.
സ്ഥാപനം പ്രവര്‍ത്തിക്കുന്നത് ആര്‍.ബി.ഐ ആക്ടിന് വിരുദ്ധമായാണെന്നും വി.എസ് പറഞ്ഞു. ജനങ്ങളെ ഇങ്ങനെ തട്ടിപ്പിന് ഇരയാക്കരുത്. തട്ടിപ്പിനെ കുറിച്ച് പൊലീസ് വകുപ്പിനും അറിവുണ്ടെന്നും വി.എസ് പറഞ്ഞു. ജ്വല്ലേഴ്‌സിനെതിരായ സെബി (സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് വി.എസിന്റെ ആവശ്യം.
സെബിയുടെയും ആര്‍.ബി.ഐയുടെയും ലൈസന്‍സ് ഇല്ലാതെ ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സ് കോടിക്കണക്കിന് രൂപയുടെ നിക്ഷേപം സ്വീകരിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ആദായ നികുതി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് ഇത് കണ്ടെത്തിയത്. ചെമ്മണ്ണൂരിനെതിരെ നടപടി എടുക്കണമെന്ന് വി.എസ് നേരത്തെയും ആവശ്യ?െപ്പട്ടിരുന്നു.
