തിരുവനന്തപുരം: ബി.ജെ.പിയെ സഹായിക്കാനാണ് ഈ മാസം 16 ലേക്ക് യു.ഡി.എഫ് ഹര്‍ത്താല്‍ മാറ്റിയതെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സ്ഥലജല വിഭ്രാന്തി മൂലമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.
യു.ഡി.എഫിന്റെ രാപകല്‍ സമരത്തിന് ലഭിച്ച വന്‍ ജനപിന്തുണ കണ്ട് പകച്ചു പോയിരിക്കുകയാണ് കോടിയേരി. പിണറായിയുടെ തട്ടകത്തിലൂടെ അമിത്ഷാ നടക്കാതിരുന്നത് അവര്‍ തമ്മിലുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ്. ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കളുടെ കൊലവിളി പ്രസംഗങ്ങള്‍ക്കെതിരെ നടപടി എടുക്കാത്തവരാണ് ഇടതു സര്‍ക്കാര്‍. സി.പി.എമ്മും ബി.ജെ.പിയും പരസ്പരം പാലൂട്ടുന്ന ശത്രുക്കളാണെന്നും ചെന്നിത്തല പറഞ്ഞു.
