സെക്യൂരിറ്റി ജീവനക്കാരന്‍ നഴ്‌സറി സ്‌കൂളിന് തീവെച്ചു

ബ്രസീലിയ: ബ്രസീലില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ നഴ്‌സറി സ്‌കൂളിന് തീവച്ചു. നാല് കുട്ടികളും അധ്യാപികയും വെന്തുമരിച്ചു. ബ്രസീലിലെ മിനാസ് ഗെരായ്‌സ് സംസ്ഥാനത്തെ ജനാഉബ നഗരത്തിലെ ജെന്റെ ഇനൊസെന്റെ ചൈല്‍ഡ് കെയര്‍ സെന്ററിലാണ് സംഭവം. നാലും അഞ്ചും വയസ്സുള്ള കുട്ടികളടക്കം 25ല്‍ പരം ആളുകള്‍ക്ക് പൊളളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡാമിയാവോ സോര്‍സ് ഡോസ് സാന്റോസ് (50) എന്ന സെക്യൂരിറ്റി ജീവനക്കാരനാണ് തീവെച്ചത്.

 

സ്വയം തീകൊളുത്തുകയും ചെയ്ത ഇയാള്‍ പിന്നീട് ആശുപത്രിയില്‍ വെച്ചു മരിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. വാര്‍ഷിക അവധി കഴിഞ്ഞു തിരിച്ചെത്തിയതിനു പിന്നാലെ കഴിഞ്ഞ മാസം ഇയാളെ ജോലിയില്‍നിന്നു പിരിച്ചുവിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനാഉബ നഗരത്തില്‍ ഏഴുദിവസത്തെ ദുഃഖാചരണത്തിന് മേയര്‍ ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *