മലപ്പുറം: ‘മതനിരപേക്ഷ, അഴിമതിവിമുക്ത, വികസിതകേരളം’ എന്ന മുദ്രാവാക്യമുയര്‍ത്തി പര്യടനം നടത്തുന്ന നവകേരള മാര്‍ച്ചിനെ വരവേല്‍ക്കാന്‍ മലപ്പുറം ജില്ല ഒരുങ്ങി. 23 മുതല്‍ 26 വരെയാണ് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന മാര്‍ച്ച് ജില്ലയില്‍ പര്യടനം നടത്തുക. നാല് ദിവസങ്ങളിലായി 16 നിയമസഭാ മണ്ഡല കേന്ദ്രങ്ങളില്‍ മാര്‍ച്ചിന് ആവേശകരമായ സ്വീകരണം നല്‍കും. 23ന് രാവിലെ 10ന് ഐക്കരപ്പടിയില്‍നിന്ന് മലപ്പുറം ജില്ലയിലേക്ക് മാര്‍ച്ചിനെ വരവേല്‍ക്കും. 26ന് വൈകുന്നേരം പെരിന്തല്‍മണ്ണയില്‍ ജില്ലയിലെ പര്യടനം സമാപിക്കും.
23ന് രാവിലെ 10ന് കൊണ്ടോട്ടി, മൂന്നിന് വേങ്ങര, നാലിന് കോഹിനൂര്‍, അഞ്ചിന് പരപ്പനങ്ങാടി എന്നിവിടെയാണ് സ്വീകരണങ്ങള്‍. 24ന് രാവിലെ 10ന് താനൂര്‍, മൂന്നിന് തിരൂര്‍ ബിപി അങ്ങാടി, നാലിന് എരമംഗലം, അഞ്ചിന് എടപ്പാള്‍ എന്നിവിടങ്ങളിലും 25ന് രാവിലെ 10ന് വളാഞ്ചേരി, മൂന്നിന് അങ്ങാടിപ്പുറം, നാലിന് മഞ്ചേരി, അഞ്ചിന് മലപ്പുറം എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങും.
26ന് രാവിലെ 10ന് അരീക്കോട്, മൂന്നിന് നിലമ്പൂര്‍, നാലിന് വണ്ടൂര്‍,അഞ്ചിന് പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ സ്വീകരണയോഗങ്ങളോടെ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കും. 27ന് പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കും.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ആഗോളവല്‍ക്കരണ ദുര്‍നയങ്ങള്‍, വര്‍ഗീയത, അഴിമതി എന്നിവയ്‌ക്കെതിരെയും നവ കേരളത്തിന്റെ സൃഷ്ടിക്കായി ജനങ്ങളെ ഒന്നിച്ചണിനിരത്താനുമുള്ള ചരിത്രയാത്രയാണിത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ എം വി ഗോവിന്ദന്‍, കെ ജെ തോമസ്, സംസ്ഥാന കമ്മിറ്റിയംഗം പി കെ സൈനബ, എംപിമാരായ എം ബി രാജേഷ്, പി കെ ബിജു, എ സമ്പത്ത്, ഡോ. കെ ടി ജലീല്‍ എംഎല്‍എ എന്നിവരാണ് ജാഥയിലെ സ്ഥിരാംഗങ്ങള്‍.
ദേശീയ-സംസ്ഥാന രാഷ്ട്രീയ രംഗത്തെ പൊതു വിഷയങ്ങള്‍ക്കു പുറമേ ജില്ലയുടെ വികസന മുരടിപ്പിപ്പും സ്വീകരണ കേന്ദ്രങ്ങളില്‍ സജീവ ചര്‍ച്ചയാകും. എല്ലാ ദിവസവും രാവിലെ പൗരപ്രമുഖര്‍, അക്കാദമിക് വിദഗ്ധര്‍, സാഹിത്യകാരന്മാര്‍, സാംസ്‌ക്കാരിക നായകര്‍, കായിക പ്രതിഭകള്‍ തുടങ്ങിയവരുമായി ജാഥാ ക്യാപടന്‍ ആശയവിനിമയം നടത്തും.
മാര്‍ച്ചിന്റെ സന്ദേശവുമായി നിയമസഭാ മണ്ഡലങ്ങളില്‍ കാല്‍നട ജാഥകള്‍ പര്യടനം നടത്തി. സ്വീകരണ കേന്ദ്രങ്ങളെ അടിസ്ഥാനപ്പെടുത്തി സംഘാടകസമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. പഞ്ചായത്ത്, ബൂത്ത് തലങ്ങളിലും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പ്രത്യേകം കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. മൂവായിരത്തോളം കുടുംബ യോഗങ്ങളും പൂര്‍ത്തിയാക്കി. ജില്ലയിലെങ്ങളും മാര്‍ച്ചിന്റെ പ്രചാരണം എത്തിക്കുന്നതിനുള്ള ആകര്‍ക്ഷകമായ ബോര്‍ഡുകളും ചുമരെഴുത്തുകളും വന്നുകഴിഞ്ഞു. സ്‌ക്വാഡുകള്‍ രൂപീകരിച്ച് ഗൃഹസന്ദര്‍ശനം നടത്തി വരുന്നു. ബൈക്ക് റാലികള്‍, കൂട്ടയോട്ടം, വിളംബര റാലികള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
