കൊച്ചി കഴിഞ്ഞമാസം യുബര്‍ ടാക്‌സി ഡ്രൈവര്‍ ഷെഫീക്കിനെ നടുറോഡില്‍ കരിങ്കല്ലുകൊണ്ട് തല്ലിച്ചതച്ചക്കേസിലെ പ്രതികളെ കുറിച്ച് പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കേസിലെ പ്രതികളായ ഏഞ്ചല്‍ മേരി, ഷീജ അഫ്‌സല്‍ , ക്ലാര ഷിബിന്‍ എന്നിവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉള്ളകാര്യം നേരത്തെ തന്നെ വാര്‍ത്തകളിലൂടെ പുറത്തു വന്നിരുന്നു. നേരത്തെ തന്നെ ഇവര്‍ നിരവധി ബ്ലാക്ക് മെയില്‍ കേസുകളിലും പെട്ടിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഉന്നതങ്ങളില്‍ പിടിയുള്ളതിനാല്‍ കേസുകളില്‍ നിന്നെല്ലാം പുഷ്പം പോലെ പുറത്തിറങ്ങുകയാണ് പതിവ്. ഇത് തന്നെയാണ് യുബര്‍ ടാക്‌സി ഡ്രൈവറുടെ വിഷയത്തിലും സംഭവിച്ചത്.
അറസ്റ്റിലായി നിമിഷങ്ങള്‍ക്കുള്ളില്‍ ലക്ഷങ്ങള്‍ കൈക്കൂലിവാങ്ങിയാണ് പോലീസ് ഇവരെ പറഞ്ഞു വിട്ടത്. എന്നാല്‍ കേസിലെ പ്രതികളായ ഈ സ്ത്രീകളുടെ ക്രിമിനല്‍ പശ്ചാത്തലം തട്ടിപ്പ് കൊണ്ടും അവസാനിക്കുന്നില്ല. സെക്‌സ് റാക്കറ്റും ത്രീവ്രവാദബന്ധവും മനുഷ്യക്കടത്തുമെല്ലാം ഇവരുടെ പരിധിയില്‍ വരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടികാണിച്ചു കൊണ്ട് പൊതു പ്രവര്‍ത്തകനായ പായിച്ചിറ നവാസ് ഡിജിപിയ്ക്ക് പരാതി നല്‍കിയിരുന്നു. ആ പരാതിയില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവ് ഇട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇനിയും ഞെട്ടിപ്പിക്കുന്ന തെളിവുകള്‍ നല്‍കാമെന്നും അദ്ദേഹം പറയുന്നു.
സീരിയല്‍ ടെലിഫിലിം മേഖലയിലെ പ്രവര്‍ത്തനത്തിന്റെ മറവിലാണ് കുറ്റകരമായ കാര്യങ്ങള്‍ ചെയ്ത് വരുന്നത്. കണ്ണൂര്‍ ആലക്കോട് ആയിരുന്നു ആദ്യ താമസം. 15 വയസ്സ് മുതല്‍ സ്വതന്ത്ര ജീവിതമാണ് നയിച്ചിരുന്നത്. ഇങ്ങനെയാണ് ബസ് കണ്ടക്ടര്‍ ആയിരുന്ന അഭിലാഷിനെ പരിചയപ്പെട്ട്, പ്രേമിച്ച്,ഭീഷണിപ്പെടുത്തി വിവാഹം കഴിച്ചത്.അഞ്ച് വര്‍ഷത്തിനുള്ളില്‍ വേര്‍പിരിഞ്ഞു. 12, 9 വയസ്സായ രണ്ടാണ്‍ കുട്ടികളുണ്ട്. ഈ വിവാഹം കൂടാതെ മറ്റ് പല വിവാഹങ്ങളും ചെയ്തിട്ടുണ്ട്. ഫെയ്‌സ് ബുക്കില്‍ വ്യാജ പ്രൊഫൈലുകളുണ്ടാക്കി തമിഴ് മലയാളം call girls പരിപാടിയാണ് നടത്തി വരുന്നത്.
വ്യാജ പാസ്‌പോര്‍ട്ടും, വ്യാജരേഖകളും വഴിയാണ് ഇപ്പോഴും വിദേശയാത്രകള്‍ നടത്തിവരുന്നത്. കണ്ണൂര്‍ ജില്ലയില്‍ മാത്രം തളിപറമ്പ്, ആലക്കോട്, അരങ്ങം എന്നീ പോലീസ് സ്റ്റേഷനുകളിലും, തളിപറമ്പ് കോടതികളിലും എയ്ഞ്ചലിനെതിരെ നിരവധി കേസുകളുണ്ട്. മറ്റ് പല ജില്ലകളിലും അനവധി കേസുകളുണ്ട്. പരാതികളെല്ലാം സ്വാധീനമുപയോഗിച്ചും, ഭീഷണിപ്പെടുത്തിയും ഇല്ലാതാക്കുകയാണ് പതിവ് രീതി. ഇവര്‍ ആദ്യം ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത് കൊച്ചി കടവന്ത്രയിലെ’ സ്വപ്‌നില്‍ ‘ എന്ന ഫ്‌ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു.
സീരിയല്‍, ടെലിഫിലിം എന്നിവയുടെ കാര്യങ്ങള്‍ പറഞ്ഞ് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടുകയും, നിരന്തരം പ്രശനങ്ങള്‍ ആകുകയും, പലരെയും കെണിയില്‍പ്പെട്ത്തി ചതിക്കുകയും ചെയ്തതിനാല്‍ അവിടെ നിന്നും താമസം മാറേണ്ടി വന്നു. തിരിച്ച് കാശ് ചോദിക്കുന്ന ആരെയും പീഡനക്കേസുകള്‍ കൊടുക്കുമെന്നും, നടുറോഡില്‍ അപമാനിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ് രീതി. ഭര്‍ത്താവായിരുന്ന അഭിലാഷിനെ പലപ്പോഴും റോഡിലിട്ട് മര്‍ദ്ധിച്ചിട്ടുണ്ട്. അമ്മയെയും മര്‍ദ്ധിക്കുന്ന സ്വഭാവമുള്ള ഇവര്‍ ആദ്യം മുതലേ മദ്യ, മയക്ക് മരുന്ന് ലോബിയുമായി വളരെയടുത്ത ബന്ധമുണ്ട്. ഇവരുടെ അമ്മ കണ്ണൂര്‍ക്കാരിയാണ്.
എയ്ഞ്ചലിന് 20 വയസ്സ് കഴിഞ്ഞതിന് ശേഷമാണ് കണ്ണൂരില്‍ നിന്നും മാറി വിവിധ സ്ഥലങ്ങളില്‍ വില കൂടിയ ആഡംബര ഫ്‌ലാറ്റുകളില്‍ മാറിമാറി താമസിക്കുന്നത്. ഇവരുടെ വിദേശയാത്രകള്‍, ആഡംബര ജീവിതം, സെക്‌സ് റാക്കറ്റുമായുള്ള ബന്ധം, മുന്തിയ വാഹനങ്ങളിലെ യാത്രകള്‍, ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ എന്നിവ കണ്ണൂരും, എര്‍ണാകുളത്തും എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇവരുടെ പാസ്‌പോര്‍ട്ട്, മൂന്ന് മൊബൈല്‍ നമ്പരുകള്‍, മറ്റ് വിവരങ്ങള്‍ എന്നിവ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം.
ഒന്നാം പ്രതി എയ്ഞ്ചലിന്റെ സംഘത്തിലെ പ്രധാനിയാണ് തമിഴ്‌നാട് സ്വദേശിനിയായ ക്ലാര. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട് വ്യാജ പാസ്‌പോര്‍ട്ടും, വ്യാജരേഖകകളും സംഘടിപ്പിച്ച് U.A.E യിലെ ഷാര്‍ജ റോളയിലെ വലിയ ഫ്‌ലാറ്റില്‍ എത്തുന്നത്. ക്ലാരയുടെ പേരില്‍ തമിഴ്‌നാട്ടില്‍ നിരവധി ക്രിമിനല്‍ കേസുകളും, പരാതികളുമുണ്ട്. ഇതിനാല്‍ തമിഴ്‌നാട്ടില്‍ താമസിക്കാന്‍ സാധിക്കാതെ വന്നതിനാലാണ് നാട്ടില്‍ എത്തിയതിന് ശേഷവും സംഘത്തലവനായ എയ്ഞ്ചലിനൊപ്പം എര്‍ണാകുളത്തെ ഫ്‌ലാറ്റില്‍ താമസിക്കുന്നത്. ഒരു വര്‍ഷത്തിന് മുന്‍പ് ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ ചില പ്രശനങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ക്ലാരയെ ദുബൈയിലെ ഏജന്റ് ബഹ്‌റൈനിലേക്ക് മാറ്റികൊണ്ടു പോകുകയായിരുന്നു. ബഹ്‌റൈനില്‍ എത്തിയ ക്ലാര നിരവധി വ്യാജഫെയ്‌സ് ബുക്ക് പ്രൊഫൈലുണ്ടാക്കി തമിഴ് മലയാളം call girls പദ്ധതി നടത്തി വരുന്നു. ക്ലാരയുടെ സാമ്പത്തിക വളര്‍ച്ച, ആഡംബര വാഹനങ്ങളിലെ യാത്ര, ജീവിതരീതി, വിദേശയാത്രകള്‍, സെക്‌സ് റാക്കറ്റുമായുള്ള ബന്ധം, ഇവരുടെ പാസ്‌പോര്‍ട്ട്, ഉപയോഗിക്കുന്ന രണ്ട് മൊബൈല്‍ നമ്ബരുകള്‍ , മറ്റ് വിവരങ്ങള്‍ എന്നിവ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം.
ഒന്നാം പ്രതിയുമായും, ഈ റാക്കറ്റുമായും ഏറ്റവും അടുത്ത ബന്ധമുള്ള വ്യക്തിയാണ് പത്തനംതിട്ട സ്വദേശിനിയായ ഷീജ. തിരുവനന്തപുരം കല്ലമ്പലം സ്വദേശി അഫ്‌സലാണ് ഭര്‍ത്താവ്. പത്തനംതിട്ടയില്‍ ജോലി ചെയ്തിരുന്ന ഷീജയും അഫ്‌സലും 12 വര്‍ഷങ്ങള്‍ക് മുന്‍പ് പ്രണയത്തിലാവുകയും, അവസാനം 19ാം വയസ്സില്‍ അഫ്‌സലിനെ ഭീഷണിപ്പെടുത്തി ഇവര്‍ വിവാഹം കഴിക്കുകയും ചെയ്തു.
ഇവര്‍ക്ക് ഒന്‍പത് വയസ്സായ ഒരാണ്‍കുട്ടിയുണ്ട്. ഷീജയും അഫ്‌സലും തമ്മില്‍ പത്തനംതിട്ട കോടതിയില്‍ ഇപ്പോള്‍ ഡൈവോഴ്‌സ് കേസ് നടക്കുന്നതായി അറിയുന്നു. ഇതിന്റെ ആവശ്യത്തിനാണ് ബഹ്‌റൈനില്‍ നിന്നും കഴിഞ്ഞ മാസം നാട്ടിലെത്തിയത്. ദുബൈയിലെ ഷാര്‍ജ റോളയിലെ ഫ്‌ലാറ്റിലായിരുന്ന ഷീജയെ ദുബൈയിലെ ഏജന്റ് മനുഷ്യക്കടത്തിനും, പെണ്‍വാണിഭം നടത്തുന്നതിനുമായി ബഹ്‌റൈനിലേക്ക് മാറ്റുകയായിരുന്നു.
ഷീജ നിരവധി പെണ്‍കുട്ടികളെ കേരളത്തില്‍ നിന്നും ഗല്‍ഫിലേക്ക് സെക്‌സ് റാക്കറ്റിനായി കൊണ്ട് പോയിട്ടുണ്ട്.എയ്ഞ്ചല്‍ മേരിയും,തിരുവനന്തപുരം സ്വദേശിയായ മറ്റൊരു യുവാവുമാണ് കേരളത്തിലും, വിദേശ രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന ഈ വലിയ സെക്‌സ് റാക്കറ്റിന് നേതൃത്വം നല്‍കുന്നത്. ഇവരുടെ സാമ്ബത്തിക വളര്‍ച്ച, ആഡംബര ജീവിതരീതി, സെക്‌സ് റാക്കറ്റുമായുള്ള ബന്ധങ്ങള്‍, ഷീജയുടെ പാസ്‌പോര്‍ട്ട്, ഉപയോഗിക്കുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍, മറ്റ് വിവരങ്ങള്‍ എന്നിവ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം.
