വൈദ്യപരിശോധ നടത്തായി വിദ്യാര്‍ത്ഥിനികളെ മെഡിക്കല്‍ കോളജിലെ പ്രസവ മുറിയില്‍ കയറ്റിയ സംഭവം വിവാദത്തില്‍

കോഴിക്കോട് : അധ്യാപകന്റെ ലെംഗികാതിക്രമത്തിനിരയായ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ വെദ്യപരിശോധന നടത്താനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രസവമുറിയില്‍ കയറ്റിയത് സംഭവം വിവാദത്തില്‍. വെദ്യപരിശോധനക്കെത്തിയ കുട്ടികള്‍ക്ക് പ്രസവമുറിയിലെ കാഴ്ചകള്‍ കുട്ടികളില്‍ ഭയവും അമ്ബരപ്പുമുണ്ടാക്കിയതോടെ സംഭവം വിവാദമാകുന്നു. കോഴിക്കോട് ജില്ലയിലെ ഒരു സ്‌കൂളില്‍ എല്‍.പി. ക്ലാസില്‍ പഠിക്കുന്ന പന്ത്രണ്ടു കുട്ടികള്‍ക്കാണു ദുരനുഭവമുണ്ടായത്.

അതിക്രമത്തിനിരയായ പെണ്‍കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും മാനസികമായി െധെര്യം പകരാനായി സംഘടിപ്പിച്ച കൗണ്‍സലിങ്ങിനെത്തിയ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരോടു രക്ഷിതാക്കള്‍ ഇക്കാര്യം പറഞ്ഞപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. ചെല്‍ഡ് ലൈന്‍ സംസ്ഥാന ബാലാവകാശ കമ്മിഷന് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.കുട്ടികളുടെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും മറ്റും ചെയ്‌തെന്ന രക്ഷിതാക്കളുടെ പരാതിയില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു.

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതു സംബന്ധിച്ച പോക്‌സോ നിയമപ്രകാരം കേസെടുക്കുന്നതിനു കുട്ടികളുടെ വെദ്യപരിശോധനാ റിപ്പോര്‍ട്ട് ആവശ്യമാണ്. ഇതിനായാണ് എല്ലാ കുട്ടികളെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുവന്നത്. രഹസ്യ സ്വഭാവമുള്ള മുറിയില്‍ പരിശോധന നടത്തേണ്ട കുട്ടികളെ വിശദ പരിശോധനയ്ക്കായി പ്രസവമുറിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പ്രസവമുറിയിലെ കാഴ്ചകള്‍ കണ്ട കുട്ടികള്‍ രക്ഷിതാക്കളെ അറിയിച്ചെങ്കിലും ആരും പരാതിപ്പെട്ടില്ല. പിന്നീട് ചൈല്‍ഡ്‌ലൈന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ എം.പി. മുഹമ്മദലിയുടെ നേതൃത്വത്തിലുള്ള സംഘം സ്‌കൂളില്‍ ബോധവല്‍ക്കരണ ക്ലാസിന് എത്തിയപ്പോഴാണ് രക്ഷിതാക്കള്‍ വിവരം പറഞ്ഞത്.

അധ്യാപകന്റെ അതിക്രമത്തിന് പുറമെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ദുരനുഭവം അതിനേക്കാള്‍ വലിയ അതിക്രമമയിരുന്നെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു. പ്രസവമുറിയില്‍ കയറിയ കുട്ടികള്‍ക്ക് തലകറക്കം അനുഭവപ്പെട്ടെന്നും മേലില്‍ ഇത്തരം പരിശോധനകള്‍ക്ക് ഹാജരാകില്ലെന്നും അവര്‍ വ്യക്തമാക്കി. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ആത്മവിശ്വാസം പകര്‍ന്നാണ് ചൈല്‍ഡ്‌ലൈന്‍ സംഘം മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *