മലപ്പുറം: മലപ്പുറം റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസ് അടുത്ത മാസത്തോടെ അടച്ചുപൂട്ടും. കോഴിക്കോട് ഓഫീസുമായി ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഓഫീസ് അടച്ചു പൂട്ടുന്നത്. ഓഫീസ് പൂട്ടുന്നതിനെതിരെ വ്യാപക പ്രതിഷേധമുണ്ടായെങ്കിലും ഒന്നും ഫലം കണ്ടില്ല.
മലബാര്‍ മേഖലയില്‍ കോഴിക്കോട് റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസ് മാത്രമാണ് ഉണ്ടായിരുന്നത്. മലപ്പുറത്തെ അപേക്ഷകരുടെ എണ്ണം വര്‍ദ്ധിച്ചതിനും പാസ്പോര്‍ട്ട് ലഭിക്കുന്നതിന് കാലതാമസം നേരിട്ടതിനും പരിഹാരമായാണ് 2006 ല്‍ മലപ്പുറത്ത് റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസ് തുറന്നത്. ഇതിനാണ് അടുത്ത മാസത്തോടെ താഴ് വീഴുന്നത്.
നിലവില്‍ മലപ്പുറത്ത് പാസ്പോര്‍ട്ട് സേവാ കേന്ദ്രം പ്രവര്‍ത്തിക്കുന്നതിനാല്‍ പാസ്പോര്‍ട്ട് ഓഫീസ് അധിക ചെലവാണെന്നും സേവാകേന്ദ്രം വഴി പാസ്പോര്‍ട്ട് സംബന്ധിച്ച എല്ലാ നടപടികളും പൂര്‍ത്തിയാക്കാമെന്നിരിക്കെ ഓഫീസ് മാറ്റുന്നതു കൊണ്ട് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്നുമാണ് പാസ്പോര്‍ട്ട് ഓഫീസര്‍ പറയുന്നത്.
മലപ്പുറത്തെ ഓഫീസ് അടച്ചുപൂട്ടി കോഴിക്കോട് ഓഫീസുമായി ലയിപ്പിക്കാനാണ് തീരുമാനം. കോഴിക്കോട് റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസറുടെ നേതൃത്വത്തില്‍ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അസേമയം ഓഫീസ് അടച്ചു പൂട്ടുന്നതില്‍ പൊതുജനങ്ങളുടെ പ്രതിഷേധം ശക്തമാണ്.
