കഥാകാരിയെ വിളിച്ച കള്ളന്‍ പിടിയില്‍

തിരുവനന്തപുരം: കഥാകാരിയെ വിളിച്ച കള്ളന്‍ പിടിയില്‍. ഇരട്ടക്കലുങ്ക് ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസിലെ പ്രതി നെടുമങ്ങാട് സ്വദേശി ഗോപുവിനെയാണ് മലയിന്‍കീഴ് പൊലീസ് പിടികൂടിയത്. നിരവധി മോഷണ കേസുകളില്‍ പ്രതിയായ ഇയാള്‍ ഇക്കഴിഞ്ഞ 20ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. ക്ഷേത്ര മോഷണത്തില്‍ ഇയാള്‍ കുപ്രസിദ്ധനാണെന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാവിലെയാണ് ഓഫീസ് വാതില്‍ തകര്‍ത്ത് സ്വര്‍ണത്താലിയും സ്വര്‍ണ്ണപ്പൊട്ടുകളും പണവും കവര്‍ന്ന വിവരം ഭാരവാഹികള്‍ അറിയുന്നത്. മോഷ്ടാവിന്റെ ദൃശ്യം ക്ഷേത്രത്തിലെ സി.സി ടിവി കാമറയില്‍ പതിഞ്ഞിരുന്നു. മോ മോഷണത്തിന് മുമ്‌ബോ പിമ്‌ബോ കളളന്‍ അശ്വതിയുടെ കഥ കലാകൌമുദിയില്‍ വായിച്ചു. വായിച്ചപ്പോള്‍ അല്പം വിമര്‍ശിക്കണം എന്നു തോന്നി. ഉടനെ ഫോണ്‍ വിളിച്ചു.

എടുത്തപ്പോള്‍ മറുവശത്ത് പുരുഷശബ്ദത്തില്‍ അസഭ്യം. കഥാകാരി ഫോണ്‍വച്ചു. ഭര്‍ത്താവിനോട് വിവരം പറഞ്ഞു. ഇന്നു രാവിലെ ഭര്‍ത്താവ് സുനില്‍ ആ നന്പരിലേക്ക് വിളിച്ചു. അസഭ്യം പറഞ്ഞത് ആരെന്ന് അറിയണമല്ലോ? പകേഷ ആരും എടുത്തിലഌ കുറച്ചു കഴിഞ്ഞ് ഒരു വിളി വന്നു.

മറുവശത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആണ്. മലയിന്‍കീഴ് എസ്.ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ വിരലടയാളവിഗ്ദ്ധരും ഡോഗ് സ്‌ക്വാഡും തെളിവെടുപ്പ് നടത്തി. തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ സമാനമായ കേസില്‍ നേരത്തെ ഗോപു പിടിയിലായിരുന്നു. വിവിധ സ്റ്റേഷനുകളിലായി 20ലേറെ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്ന് എസ്.ഐ സുരേഷ് കുമാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *