രാജീവ് ഗാന്ധിയുടെ 15 പൈസ പരാമര്‍ശം ഉദ്ധരിച്ച് കോണ്‍ഗ്രസിനെ കളിയാക്കി മോദി

ഷിംല: ഹിമാചല്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനെ ആക്രമിക്കാന്‍ ഇത്തവണ തിരഞ്ഞെടുത്തത് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ’15 പൈസ പരാമര്‍ശം’. ക്ഷേമപദ്ധതികളില്‍ ഇല്ലാത്തവരും അനര്‍ഹരുമായ ധാരാളം ആളുകള്‍ ആനുകൂല്യം പറ്റുന്നുണ്ട്. പാവപ്പെട്ടവന്റെ ഉന്നമനത്തിനായി മാറ്റിവയ്ക്കുന്ന ഓരോ രൂപയിലും 15 പൈസ മാത്രമേ അവരിലേക്ക് എത്തിച്ചേരുന്നുള്ളൂ എന്ന് രാജീവ് ഗാന്ധി പറഞ്ഞിട്ടുണ്ട്. ഇന്ത്യ സാമ്ബത്തികമായി വളര്‍ച്ച കൈവരിക്കുമ്‌ബോഴും ‘പാവപ്പെട്ടവരില്‍ പാവപ്പെട്ടവരി’ലേക്ക് ഇതൊന്നും എത്തിച്ചേരുന്നില്ല. രാജീവ് ഗാന്ധി അത്തരത്തിലുള്ള അഴമിതി കണ്ടെത്തിയ നല്ലൊരു ഡോക്ടറായിരുന്നു. എന്നാല്‍ അഴിമതിക്കെതിരെ അദ്ദേഹം ഒന്നും ചെയ്തില്ല  മോദി പറഞ്ഞു.

ഹിമാചല്‍ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഏകപക്ഷീയമാണെന്നും മോദി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടിയതിനാല്‍ താന്‍ കൂടുതല്‍ തമാശ പറയുന്നില്ലെന്നും മോദി പറഞ്ഞു. പാവപ്പെട്ടവര്‍ക്കുള്ള 57,?000 കോടിയുടെ സബ്‌സിഡി വകമാറ്റി ചെലവിട്ട മുന്‍ യു.പി.എ സര്‍ക്കാരിനേയും മോദി വിമര്‍ശിച്ചു. സബ്‌സിഡി നല്‍കുന്നതിലെ അഴിമതി കാരണം അതൊന്നും ജനങ്ങളിലെത്തിയില്ല. സബ്‌സിഡിയുടെ പേരില്‍ പൊതുഖജനാവ് കൊള്ളയടിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. എന്നാലിപ്പോള്‍ സബ്‌സിഡി ചോരുന്നില്ല. അത് കോണ്‍ഗ്രസിന് സഹിക്കാനാവുന്നില്ലെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *