ന്യൂഡല്‍ഹി>രാഹുല്‍ ഗാന്ധിയുടെ പേരും ഒപ്പും ക്ഷേത്രത്തിലെ സന്ദര്‍ശകര്‍ക്കുള്ള രജിസ്റ്ററില്‍ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സോമനാഥ് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി പികെ ലാഹരി വ്യക്തമാക്കി.
ക്ഷേത്രം സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി അഹിന്ദുക്കള്‍ക്കുള്ള രജിസ്റ്ററിലാണ് പേരു രേഖപ്പെടുത്തിയതെന്ന ബിജെപി പ്രചാരണമാണ് ഇതോടെ പൊളിഞ്ഞത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഗുജറാത്തില്‍ എത്തിയ രാഹുല്‍ഗാന്ധിസോമനാഥ് ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ഇതാണ് തെറ്റായ പ്രചാരണങ്ങള്‍ക്ക് ബിജെപി ഉപയോഗിച്ചത്.
ക്ഷേത്രത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സെക്യൂരിറ്റി ജീവനക്കാരുടെ കയ്യില്‍ അഹിന്ദുക്കള്‍ക്കുള്ള രജിസ്റ്റര്‍ ഉണ്ട്.എന്നാല്‍, രാഹുല്‍ ഗാന്ധി ഈ രജിസ്റ്ററില്‍ ഒപ്പുവച്ചിട്ടില്ലെന്നും ലാഹരി ഒരു പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
എന്നാല്‍ ആഹിന്ദുക്കള്‍ക്കുള്ള രജിസ്റ്ററില്‍ രാഹുലിന്റെയും മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലിന്റെയും പേര് എഴുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് വ്യാജമാണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.
