തിരുവനന്തപുരം: മല്‍സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. ഓഖി ചുഴലിക്കാറ്റു വിതച്ച ദുരന്തത്തിനിടെ ഉള്‍ക്കടലില്‍പ്പെട്ടവരെ കരയിലെത്തിക്കാനുള്ള നടപടികള്‍ ഫലപ്രദമല്ലെന്ന് ആരോപിച്ചാണ് ഇവര്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. സ്വന്തം സുരക്ഷ അവഗണിച്ചും കൂടെയുള്ളവരെ രക്ഷിക്കാന്‍ കടലില്‍ ഇറങ്ങരുതെന്ന കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കെയാണ് മല്‍സ്യത്തൊഴിലാളികള്‍ നേരിട്ട് തിരച്ചിലിന് ഇറങ്ങിയത്. തൊഴിലാളികള്‍ കൊല്ലം, വിഴിഞ്ഞം എന്നിവിടങ്ങളില്‍നിന്നുമാണ് കടലിലേക്കു പോയത്.
കൊല്ലത്തുനിന്നു നാലു ബോട്ടുകളിലായി 20 തൊഴിലാളികളാണ് പുറപ്പെട്ടത്. തൊഴിലാളികള്‍ കടലില്‍പ്പെട്ടവരുടെ ജീവനാണ് തങ്ങള്‍ക്കു പ്രധാനമെന്ന് വ്യക്തമാക്കി. അതിനിടെ, തീരദേശത്ത് പ്രബലമായ ലത്തീന്‍ സഭയും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. രണ്ടു മണിക്കൂറിനുള്ളില്‍ തീരുമാനം അറിയിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
മല്‍സ്യത്തൊഴിലാളികള്‍ തീരദേശ റോഡ് കൊച്ചുവേളി മേഖലയില്‍നിന്ന് മല്‍സ്യബന്ധനത്തിനായി പോയ നാലു പേരേക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തത്തില്‍ പ്രതിഷേധിച്ച് ഉപരോധിക്കുകയാണ്. അതേസമയം, തിരുവനന്തപുരം കലക്ടര്‍ കെ.വാസുകി തിരിച്ചിലിനു മല്‍സ്യത്തൊഴിലാളികളുടെ വലിയ ബോട്ടിറക്കാമെന്നു അറിയിച്ചു. പൊലീസിനു ബോട്ടിന്റെ റജിസ്റ്റര്‍ നമ്പര്‍ കൈമാറണം. ബോട്ടുകള്‍ രണ്ടു നോട്ടിക്കല്‍ ൈമല്‍ അപ്പുറം പോകരുത്.
തിരുവനന്തപുരത്ത് 107 പേര് മടങ്ങിയെത്താനുണ്ടെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
