പ്രയാറിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവ്

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നടന്ന അഴിമതിയില്‍ പ്രസിഡന്റായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണനും മെമ്ബറായിരുന്ന അജയ്
തറയിലനുമെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. ടൂര്‍ ഡയറിയും ബോര്‍ഡ് യോഗത്തിന്റെ മിനിറ്റ്‌സും പരിശോധിച്ചപ്പോള്‍ത്തന്നെ ക്രമക്കേട് ബോദ്ധ്യപ്പെട്ടു.

 

 

ബോര്‍ഡിന്റെ തന്നെ വിജിലന്‍സ് വിഭാഗമാണ് പ്രാഥമികാന്വേഷണം നടത്തിയത്. ഗുരുതര ക്രമക്കേടും അഴിമതിയും നടന്നെന്ന ക്രമക്കേടുകളില്‍ വിശദ അന്വേഷണം ശിപാര്‍ശചെയ്യുന്ന റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *