വിമോചനയാത്ര മലപ്പുറം ജില്ലയില്‍

മലപ്പുറം: വികസിത കേരളത്തിനായി എല്ലാവര്‍ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി എന്ന മുദ്രാവാക്യവുമായി. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്ര ഇന്ന് മലപ്പുറം ജില്ലയിലെത്തും. സ്വീകരണത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ബിജെപി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് വൈകിട്ട് 5 മണിക്ക് ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിയില്‍ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ യാത്രക്ക് ജില്ലാ അതിര്‍ത്തിയില്‍ ഊഷ്മള സ്വീകരണം നല്‍കും. ബൈക്ക് റാലിയുടെയും വാദ്യമേളങ്ങളുടെയും ആയിരകണക്കിന് പ്രവര്‍ത്തകരുടെയും അകമ്പടിയോടെ സ്വീകരിച്ചാനയിക്കുന്ന യാത്രക്ക് കൊണ്ടോട്ടി മണ്ഡലത്തിലെ പുളിക്കലില്‍ സ്വീകരണം നല്‍കും. ആറ് മണിക്ക് സാമാപന സമ്മേളനം വള്ളിക്കുന്ന് മണ്ഡലത്തിലെ ചേളാരിയില്‍ നടക്കും. സമ്മേളനം മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും .

നാളെ വൈകിട്ട് ആറിന് കോട്ടക്കലില്‍ നടക്കുന്ന സമാപന പൊതുയോഗം ഒ.രാജഗോപാലും, 27ന് ആറിന് പെരിന്തല്‍മണ്ണയില്‍ സി.കെ.പത്മനാഭനും ഉദ്ഘാടനം ചെയ്യും. ജാഥയില്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പി.കെകൃഷ്ണദാസ്, എ.എന്‍.രാധാകൃഷ്ണന്‍, എം.ടി.രമേഷ്, കെ.സുരേന്ദ്രന്‍, ശോഭാസുരേന്ദ്രന്‍, പി.എം.വേലായുധന്‍, എ.കെ.നസീര്‍ തുടങ്ങിയ സംസ്ഥാന നേതാക്കളും സംസാരിക്കും. 26ന് പര്യടനം ഉണ്ടാകുകയില്ല. ജില്ലയിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുക്കും. 26ന് യാത്രക്ക് റിപ്പപ്ലിക്ക് ദിനമായതിനാല്‍ അവധിയാണ്. അന്ന് കുമ്മനം രാജശേഖരന്‍ ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. പ്രധാന വ്യക്തികളുമായി കൂടിക്കാഴ്ചയും നടത്തും 27ന് രാവിലെ 10ന് അങ്ങാടിപ്പുറത്ത് നിന്നും യാത്ര ആരംഭിക്കും. മലപ്പുറം, മഞ്ചേരി, എടവണ്ണ, നിലമ്പൂര്‍, വണ്ടൂര്‍ എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം പെരിന്തല്‍മണ്ണയില്‍ സമാപിക്കും.

യാത്രയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തികാട്ടിയുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും യുഡിഎഫ് സര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ വിലയിരുത്തികൊണ്ടുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ടാകും. ഭാരതീയ ജനതാപാര്‍ട്ടി പ്രവര്‍ത്തകര്‍ നയിക്കുന്ന തെരുവ് നാടകം യാത്രയുടെ മുഖ്യ ആകര്‍ഷണമാകും. ഭാരതീയ ജനതാപാര്‍ട്ടിയെ പ്രതീക്ഷയോടെ കാണുന്ന ആര്‍ക്കും എന്റെ നാട് എന്റെ പ്രതീക്ഷ എന്ന വിഷയത്തില്‍ അഭിപ്രായ കുറിപ്പുകള്‍ എഴുതി പെട്ടിയിലിടാനുള്ള സൗകര്യവും യാത്രയിലുടനീളം ഒരുക്കിയിട്ടുണ്ട്. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍, ജനറല്‍ സെക്രട്ടറി രവി തേലത്ത് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *