മലപ്പുറം: വികസന പുരോഗതിക്ക് സമാധാനവും സഹകരണ മനോഭാവവുമാണ് അത്യാവശ്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാന ഫണ്ടു
പയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ ദേശീയപാതയായ കുറ്റിപ്പുറം- പുതുപൊന്നാനി ദേശീയപാത ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചമ്രവട്ടം ജങ്ഷനില്‍ നടന്ന പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞ് അധ്യക്ഷനായി. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, പി. ശ്രീരാമകഷ്ണന്‍ എം.എല്‍.എ എന്നിവര്‍ സംസാരിച്ചു കുറ്റിപ്പുറം- പൊന്നാനി റൂട്ടില്‍ ലോഫ്‌ളോര്‍ ബസ്സുകള്‍ നാളെ മുതല്‍ സര്‍വ്വീസ് തുടങ്ങും. ലോഫ്‌ലോര്‍ ബസ്സുകളുടെ ഫ്‌ളാഗ്ഓഫ് മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.
45 മീറ്റര്‍ വീതിയില്ലാത്തതിനാല്‍ കേന്ദ്രസര്‍ക്കാറില്‍ നിന്ന് പാതയുടെ നിര്‍മാണത്തിന് തുക ലഭ്യമാകാത്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പാതയുടെ നിര്‍മാണത്തിനായി 59 കോടി അനുവദിച്ചത്. 30 മീറ്ററാണ് നിലവില്‍ പാതയുടെ വീതി. പുതിയ പാതയെന്ന 20 വര്‍ഷത്തോളമുള്ള നാട്ടുകാരുടെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി. ശ്രീരാമകഷ്ണന്‍ എം.എല്‍.എ, കെ. ടി. ജലീല്‍ എം.എല്‍.എ എന്നിവരുടെ നിരന്തര പരിശ്രമഫലമായാണ് പദ്ധതി യാഥാര്‍ഥ്യമായത്.
കുറ്റിപ്പുറം മുതല്‍ ത്യക്കണാപുരം, കൂരട, അയങ്കലം, തവനൂര്‍, അതളൂര്‍, നരിപ്പറമ്പ്, കോട്ടത്തറ സ്ഥലങ്ങളിലൂടെ ചമ്രവട്ടം വരെ ദേശീയപാതയുടെ ദൂരം 15.375 കിലോമീറ്ററാണ്. പുതിയ ഇരണ്‍ുവരിപാത ഗതാഗത യോഗ്യമാകുന്നതോടെ കുറ്റിപ്പുറം – ചമ്രവട്ടം ദൂരം 11.5 കിലോമീറ്ററായി കുറയും. ഇതുവഴി കെ.എസ്.ആര്‍.ടി.സി ബസ്സ് സര്‍വ്വീസുകളും ആരംഭിക്കും.
കുറ്റിപ്പുറത്ത് റൗണ്ട് എബൗട്ട്, അയ്ങ്കലത്ത് ബ്ലിങ്കിങ് ലൈറ്റ്, ചമ്രവട്ടം ജങ്ഷനില്‍ സിഗ്നല്‍ ലൈറ്റ്, റോഡിന്റെ ഇരുവശങ്ങളിലും സുരക്ഷ വേലി, സൈന്‍ ബോര്‍ഡുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. കേരള കണ്‍സ്ട്രഷന്‍ കോര്‍പ്പറേഷനാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.
പരിപാടിയില്‍ ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷണന്‍, പൊന്നാനി നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ദേശീയപാത വിഭാഗം ചീഫ് എന്‍ജിനീയര്‍ കെ. പി. പ്രഭാകരന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
