കൊച്ചി: ചെങ്കൊടി ഉപയോഗിച്ച് പിന്‍ഭാഗംതുടച്ച യുവാവിനെ സി. പി. എം പ്രവര്‍ത്തകര്‍ പഞ്ഞിക്കിട്ടു. പാര്‍ട്ടി പതാക കൊണ്ട് പിന്‍ഭാഗം തുടച്ചതിന് പുറമെ അതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുക കൂടി ചെയ്തപ്പോഴാണ് സി. പി. എം പ്രവര്‍ത്തകര്‍ പ്ര കോപിതരായത്. പരുക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പെരുമ്ബാവൂര്‍ അശമന്നൂര്‍ നൂലേലി ചിറ്റേത്തുകുടി വീട്ടില്‍ സി.കെ.മൈതീനെ (34) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദിവസങ്ങള്‍ക്കു മുമ്പാണു സംഭവം. ഓടക്കാലി കമ്ബനിപ്പടിയിലെ ബസ് സ്റ്റോപ്പില്‍ െമെതീന്‍ പരസ്യമായി സി.പി.എം. പതാകകൊണ്ടു പിന്‍ഭാഗം തുടയ്ക്കുകയും ചിത്രം
സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതു ശ്രദ്ധയില്‍പെട്ട സി.പി.എം. പ്രവര്‍ത്തകര്‍ പോലീസില്‍ പരാതിപ്പെട്ടു.
പോലീസ് മൈതീനെ ചോദ്യംചെയ്തു വിട്ടയയച്ചു. തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച രാത്രി 8.30ന് ഓടക്കാലിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന സി.പി.എം.
പ്രവര്‍ത്തരും അവിടെയെത്തിയ െമെതീനും തമ്മില്‍ വാക്കേറ്റവും അടിപടിയുമുണ്ടായി.
സംഘര്‍ഷത്തില്‍ പരുക്കേറ്റ സി.പി.എം. പ്രവര്‍ത്തകരായ ഓടക്കാലി പുന്നയംകരയില്‍ വസന്ത് (42), നൂലേലി ഏഴാംവാര്‍ഡ് അംഗം ഇ.എന്‍. സജീഷ് (33) എന്നിവരും പെ
രുമ്ബാവൂരിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. ഹോട്ടലിനും നാശനഷ്ടമുണ്ടായി. കുറുപ്പംപടി പോലീസ് ഇരുകൂട്ടര്‍ക്കുമെതിരേ കേസെടുത്തു.
