രാജസ്ഥാനില്‍ ചുട്ടികരിക്കപ്പെട്ടയാളുടെ കുടുംബത്തിന് സഹായവുമായി മമത

കൊല്‍ക്കത്ത: മഴു കൊണ്ട് വെട്ടി ജീവനോടെ ചുട്ടികരിക്കപ്പെട്ടയാള്‍ക്ക് ബംഗാള്‍ സര്‍ക്കാറിന്റെ സഹായം. മൂന്ന് ലക്ഷം രൂപയും കുടുംബത്തിലൊരാള്‍ക്ക് ജോലിയും നല്‍കുമെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വാഗ്ദാനം. പശ്ചിമ ബംഗാളിലെ മാല്‍ഡ സ്വദേശിയാണ് രാജസ്ഥാനിലെ രജസമന്ദില്‍ ആക്രമണത്തിനിരയായത്.

രാജസ്ഥാനില്‍ സംഭവിച്ചത് വളരെ ദു:ഖകരമായ കാര്യമാണ്. മാല്‍ഡയിലെ അഫ്രസുല്‍ ഖാന്‍ മൃഗീയമായ രീതിയില്‍ രാജസമന്ദില്‍ കൊല്ലപ്പെടുകയായിരുന്നു. ദുരിതത്തിലായ കുടുംബത്തിന് മൂന്ന് ലക്ഷം രൂപയും കുടുംബത്തിലെ യോഗ്യതയുള്ള വ്യക്തിക്ക് ജോലിയും നല്‍കും മമത പറഞ്ഞു.

ബുധനാഴ്ചയാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ 45 കാരന്‍ അഫ്രസുല്‍ ഖാന്‍ കരാര്‍ തൊഴിലാളിയായി ജോലി ചെയ്യുന്ന രാജസ്ഥാനില്‍ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടത്. പ്രതി ശംഭുലാലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *