തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം തെരച്ചില്‍ ഊര്‍ജിതമാക്കുന്നതിന് കോസ്റ്റ് ഗാര്‍ഡിന്റെ ഒരു കപ്പല്‍ ഉച്ചയ്ക്ക് 2 മണിയോടെ തിരുവനന്തപുരം തീരത്ത് എത്തുമെന്ന് അറിയിപ്പു ലഭിച്ചു. നേവിയുടെ കപ്പല്‍ വൈകിട്ട് അഞ്ചോടെ തിരുവനന്തപുരത്ത് എത്തും. മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് കപ്പല്‍ തിരച്ചില്‍ നടത്തുക.
നേവിയുടെ കപ്പല്‍ വൈകുന്നേരം 5 മണിയോടെ തിരുവനന്തപുരത്ത് എത്തും. മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് കപ്പല്‍ തിരച്ചില്‍ നടത്തുക.
ഓഖി ദുരന്തത്തില്‍ കാണാതായ മല്‍സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനും ജീവന് നഷ്ടപ്പെട്ടവരുടെ മൃതശരീരം കരയിലെത്തിക്കുന്നതിനും കപ്പലുകളുപയോഗിച്ചുള്ള തെരച്ചില്‍ പത്ത് ദിവസം കൂടി തുടരണമെന്ന് നാവികസേന, കോസ്റ്റ് ഗാര്‍ഡ്, വ്യോമസേന എന്നീ വിഭാഗങ്ങളോട് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഡോ കെ എം എബ്രഹാം സേനാവിഭാഗങ്ങള്‍ക്കും കോസ്റ്റ് ഗാര്‍ഡിനും അടിയന്തിരസന്ദേശമയച്ചു.തുടര്‍ന്നാണ് രണ്ട് കപ്പലുകള്‍ കൂടി എത്തുന്നത്.
