വടകര: സംസ്ഥാനത്തെ മികച്ച സഹകരണ ബാങ്കായ വടകര സഹകരണ റൂറല്‍ ബാങ്ക് ഭരണം ഇനി സിപിഎമ്മിന്റെ കൈകളിലേക്ക്.ബാങ്ക് സ്ഥാപിച്ച അന്ന് മുതല്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലായിരുന്ന ഭരണ സമിതിയാണ് ജനതാ പരിവാര്‍ സംഘടനകളുടെ തൊഴുത്തില്‍ കുത്ത് കാരണം സിപിഎമ്മിന്റെ കൈകളിലെത്തിയത്.
വടകരയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ നിലനില്‍പ്പ് തന്നെ ഈ ബാങ്ക് ഭരണം തങ്ങളുടേതാണെന്ന ദാഷ്ട്യമായിരുന്നു.മുന്‍ എം.എല്‍.എ.യും,സോഷ്യലിസ്റ്റും,പ്രമുഖ സഹകാരിയുമായിരുന്ന എം.കൃഷ്ണന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച ഈ ബാങ്ക് പിന്നീട് വന്ന ഭരണ സമിതിയ്ക്ക് ചുക്കാന്‍ പിടിച്ചവരുടെ സ്വാര്‍ത്ഥതയാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം.
നിയമനങ്ങള്‍ക്കടക്കം കോഴ വാങ്ങി ശീലമാക്കിയ പല സോഷ്യലിസ്റ്റ് നേതാക്കളും ബാങ്ക് ഭരണം നഷ്ട്ടപെട്ടതോടെ വിഭ്രാന്തിയിലായിരിക്കയാണ്.പതിമൂന്നോളം ബ്രാഞ്ചുകളും,നൂറോളം ജീവനക്കാരുമുള്ള ഈ ബാങ്കിന്റെ ആസ്തി 240 കോടിയാണ്. ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടത്വലത് മുന്നണികളിലെ ജനതാ പരിവാര്‍ സംഘടനകളിലും ഭിന്നത രൂക്ഷമായിരിക്കുകയാണ്.ജനതാദള്‍(എസ്)ന്റെ നാലോളം പ്രതിനിധികള്‍ നോമിനേഷന് പിന്‍വലിക്കേണ്ട സമയപരിധി അവസാനിച്ച ശേഷമാണ് പിന്മാറുന്നതായി അറിയിച്ചത്.
ഇതോടെ 13 അംഗ ഭരണ സമിതി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.സിപിഎം7,സിപിഐ1 ,ജനതാദള്‍(എസ്)1,ജനതാദള്‍(യു)4 എന്നിങ്ങനെയാണ് കക്ഷിനില.ഭരണ സമിതി പ്രസിഡണ്ടായി സിപിഎം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ഭാസ്കരന് മാസ്റ്റര്‍ തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.വൈസ് പ്രസിഡണ്ട് സ്ഥാനത്തിന് വേണ്ടി ജനതാദള്‍(യു)പിടിമുറുക്കിയിട്ടുണ്ടെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ സിപിഎം നല്കാന് സാധ്യതയില്ല.
