വിമാനത്താവളത്തില്‍ ജലാസ്റ്റിന്‍ സ്റ്റിക്ക് കണ്ടത്തെിയ സംഭവം: അന്വേഷണം തുടങ്ങി

കൊണ്ടോട്ടി: എയര്‍പോര്‍ട്ടില്‍ നിന്ന് ജലാസ്റ്റിന്‍ സ്റ്റിക്ക് കണ്ടത്തെിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തടുങ്ങി. ആഭ്യന്തരടെര്‍മിനലിന് മുന്‍വശത്ത് നിന്നാണ് നിറ്റാ ജലാസ്റ്റിന്‍ സ്റ്റിക്ക് കണ്ടത്തെിയത്. ഇവ രാസപരിശോധനക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. കൊണ്ടോട്ടി സി.ഐക്കാണ് അന്വേഷണ ചുമതല. വെളളിയാഴ്ച്ച വൈകീട്ട് എഴ് മണിയോടെയാണ് ആഭ്യന്തരടെര്‍മിനലിന് മുന്നിലെ പുല്ലില്‍ നിന്ന് ജലാസ്റ്റിന്‍ സ്റ്റിക്ക് കണ്ടത്തെുന്നത്. കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ(സി.ഐ.എസ്.എഫ്) ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനക്കിടെയാണ് ഇവ കണ്ടത്തെിയത്. റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായും സ്‌ഫോടക വസ്തു കണ്ടത്തെിയതോടെ പൊലീസും സി.ഐ.എസ്.എഫും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *