തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിക്കലെത്തി. പ്രചാരണ യാത്രകള്‍ സജീവമായി. അണികള്‍ തങ്ങള്‍ക്കൊപ്പമുണ്ടോയെന്ന പരിശോധനയും യാത്രയില്‍ സജീവമാണ്. കലക്കുവെളളം വലയൊരുക്കിയവര്‍ക്കായി കാത്തിരിക്കുന്നു. അണിയറയില്‍ അസ്ത്രങ്ങള്‍ കൂര്‍പ്പിച്ചു കൊണ്ടിരിക്കുന്നു. പൊതുസമ്മതം ഇടതുമുന്നണിക്കനുകൂലമാവുമെന്നതാണ് കണക്ക് കൂട്ടല്‍. ദേശീയ രാഷ്ടീയത്തിലെ വളര്‍ച്ചാമുരടിപ്പും ഭരണത്തിലെ പിടിപ്പുകേടും സംസ്ഥാനരാഷ്ടീയത്തില്‍ ശക്തമായ പ്രതിഫലനമുണ്ടാക്കിയേക്കുമെന്നാണ് നിരിക്ഷകര്‍ അടക്കം പറയുന്നത്.
ഇടതുമുന്നണിയില്‍ കാര്യമായ വോട്ട് ചോര്‍ച്ചയുണ്ടാവുമെന്ന ആശങ്ക ഇടതുപാളയത്തില്‍ ഇല്ലാതില്ല. സിപിഐയുടെ ഉളളിരിപ്പും കണ്ടറിയേണ്ടതുണ്ട്. അതുകൊണ്ടായിരിക്കണം പി ജയരാജനെതിരയുളള സിബിഐ നീക്കത്തെ ചെറുക്കാന്‍ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി വാക്കുകള്‍ എഴുതുവിട്ടത്. കരിനിയമങ്ങള്‍ മുസ്ലിം ലീഗ് അംഗീകരിക്കില്ലെന്നതാണ് അദ്ദേഹത്തിന്റെ പ്രസ്താവന. അതു പലതും മുന്നില്‍ കണ്ടുമാത്രമാണെന്നതിന്റെ സൂചനയുമാണ്. 35 വര്‍ഷങ്ങള്‍ക്കു മുമ്പ് കോണ്‍ഗ്രസ് പാളയത്തില്‍ നിരന്തരമായ വര്‍ഗീയ വേട്ടയാടല്‍ ലീഗനിെതിരെയുണ്ടായപ്പോള്‍ സി.എച്ചിനെ ഉപമുഖ്യമന്ത്രിയാക്കി ഇടതുപക്ഷം അധികാരത്തിലേറിയത് പി കെ കുഞ്ഞാലികുട്ടി ഓര്‍ക്കുന്നുണ്ടാവണം.
മാത്രമല്ല വലതുപക്ഷത്ത് പ്രത്യേകിച്ച് കോണ്‍ഗ്രസിലെ വോട്ട്ബാങ്കില്‍ കനത്ത നഷ്ടമായിരുന്നു പഞ്ചായത്ത് തിരഞ്ഞെടുപ്പിലുണ്ടായത്. മുഖ്യ ഘടകക്ഷിയെന്ന നിലക്ക് ലീഗിന് കോണ്‍ഗ്രസില്‍ അത്രക്ക് വിശ്വസവും പോരാ. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ കുഞ്ഞാലികുട്ടിക്ക് വിശ്വാസം ഭദ്രമാണെങ്കിലും കേരളാകോണഗ്രസിന്റെ നിലവാരതകര്‍ച്ചയും ചെന്നിത്തലയുടെ അതിമോഹവും വലതുപക്ഷത്തെ ഭരണതുടര്‍ച്ചയിലേക്ക നയിക്കില്ലെന്നും അദ്ദേഹത്തിനു നന്നായറിയാം.
മാത്രമല്ല വെളളാപളളിയുടെ പിറകെ ഈഴവര്‍ പോയാല്‍ മലബാറിലെ വോട്ട് മാത്രമായിരിക്കും ഇടതുമുന്നണിക്ക് പ്രതീക്ഷിക്കാനാവുക. ഇരുലക്ഷ്യങ്ങളും യോജിപ്പിക്കുന്ന രാഷ്ടീയരസതന്ത്രം പ്രായോഗികമായാല്‍ വരാനിരിക്കുന്ന മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിസ്ഥാനം കുഞ്ഞാലികുട്ടിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. വന്‍ അട്ടിമറി നടന്നാല്‍ ഭരണതുടര്‍ച്ചയുണ്ടായാല്‍ തന്നെ കേരളാകോണ്‍ഗ്രസിലെ വിഭാഗീയതയും ജനതാദളിന്റെ മുന്നണി മാറ്റവും മുസ്ലിലീഗിന് ശക്തിപകരുമെന്നാണ് കണക്കുകൂട്ടല്‍.
അങ്ങനെയാണെങ്കിലും പി.കെ കുഞ്ഞാലികുട്ടി തന്നയാണ് ഉപമുഖ്യന്‍. അസാധാരണമായ സാധ്യതമാത്രമെ രണ്ടാമത്തേതിനുളളതെങ്കിലും കുമ്മനത്തിന്റെ പുതിയ സോഷ്യല്‍ ഇന്‍ഞ്ചിനിയറിംങില്‍ ഇരുമുന്നണിക്കും വോട്ടുചോര്‍ച്ചയുണ്ടാക്കാനിടയുണ്ട്. മുസ്ലിലീഗിന് വലിയ നഷ്ടമുണ്ടാവാതെ ജയിക്കാനാവുമെങ്കില്‍, പാരമ്പര്യം നിലനിര്‍ത്താനാവുമെങ്കില്‍ കുഞ്ഞാപ്പയുടെ കിനാവ് നനവായതുതന്നയാണെന്നാണ് രാഷ്ടീയ ബലതന്ത്രം നന്നായി അറിയാവുന്ന അണികളില്‍ ചിലര്‍ കരുതുന്നത്.
