സൗമ്യ വധക്കേസ്; 6 വര്‍ഷങ്ങള്‍ക്ക് ശേഷം ആളൂരിന്റെ വെളിപ്പെടുത്തല്‍

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച 2014 സെപ്തംബര്‍ 15ലെ സുപ്രിംകോടതിയിലെ വിധി തനിക്ക് ആശ്വാസമാണ് നല്‍കിയതെന്ന് അഭിഭാഷകന്‍ ബി എസ് ആളൂര്‍. ഒരാളുടെ എങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയല്ലോ എന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് കോടതിയില്‍ നിന്നും താന്‍ ഇറങ്ങിയതെന്ന് ആളൂര്‍ പറയുന്നു.

സൗമ്യവധം നടന്നദിവസം അതേ ട്രെയിനിലുണ്ടായിരുന്ന 50 വയസ്സുള്ള ഒരു യാത്രക്കാരനെ അവഗണിച്ചതാണ് കേസില്‍ പൊലീസിനു പറ്റിയ വീഴ്ചയെന്ന് ആളൂര്‍ പറയുന്നു. ആ യാത്രക്കാരനെ പ്രതിഭാഗം സാക്ഷിയാക്കണമെന്ന് പറഞ്ഞ് ഒരു വ്യക്തിയുടെ പൂര്‍ണ്ണ അഡ്രസോടെ ലിസ്റ്റ് കൊടുത്തിരുന്നതായും ആളൂര്‍ ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഗോവിന്ദചാമി ട്രെയിന്റെ ഇടതുഭാഗത്തൂടെ പോയപ്പോള്‍ ഇയാള്‍ വലതു വാതിലിലൂടെ പോയെന്ന് കാണിച്ചായിരുന്നു സമന്‍സ് പോലീസിന് കൊടുത്തത്. ഇയാള്‍ പിച്ചയെടുത്തു നടക്കുന്നയാളാണ്. അതുകൊണ്ട് തന്നെ പോലീസ് അയാളെ ഓടിച്ചു. അഅതായിരുന്നു പൊലീസിന്റെ ഏറ്റവും വലിയ പരാജയം. അയാളെ കണ്ടെത്താത്തതിനാല്‍ നേരിട്ട് തെളിവില്ലെന്ന് സുപ്രീംകോടതി വിലയിരുത്തിയെന്നും ആളൂര്‍ പറയുന്നു.

അന്ന് ഞാന്‍ ഉന്നയിച്ച ആ യാഥാര്‍ത്ഥ്യം സുപ്രീംകോടതി കണ്ടെത്തി എന്നതില്‍ അതിയായ സന്തോഷമുണ്ട്. പൂനെയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന തന്നെ കേരളത്തിലേക്ക് കൊണ്ടുവന്ന കേസായിരുന്നു സൗമ്യാവധക്കേസ്. കേസ് ഏറ്റെടുക്കുമ്‌ബോള്‍ ഇത്ര വലിയ കേസായിരുന്നെന്ന് കരുതിയിരുന്നില്ലെന്നും ആളൂര്‍ അഭിമുഖത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *