ഉത്തരകൊറിയക്കെതിരെ ഉപരോധത്തിന് അമേരിക്ക

ന്യൂയോര്‍ക്ക്: ഉത്തരകൊറിയ്‌ക്കെതിരെ ഉപരോധം ശക്തമാക്കി അമേരിക്ക. അമേരിക്കയുടെ പുതിയ ഉപരോധം ഉത്തരകൊറിയയെ പ്രതിരോധത്തിലാക്കുമെന്നതില്‍ സംശയമില്ല. ഇത്തവണ പെട്രോള്‍ ഇറക്കുമതിയ്ക്ക് ഉപരോധം ഏര്‍പ്പെടുത്താനാണ് അമേരിക്ക തീരുമാനിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായ യുഎന്‍ സുരക്ഷ കൗണ്‍സിലില്‍ വോട്ടെടുപ്പ് നടക്കും.

 

 

പ്രമേയം സഭയില്‍ പാസായാല്‍ ഉത്തരകൊറിയയ്ക്ക് വന്‍ പ്രതിസന്ധിയാണ് നേരിടേണ്ടി വരുക. ലോകത്തിനന്റെ വിവിധ ഭാഗങ്ങളില്‍ ജോലി നോക്കുന്ന ഉത്തരകൊറിയന്‍ പൗരന്മാര്‍ക്ക് മാത്യരാജ്യത്തിലേയ്ക്ക് തിരിച്ചു വരേണ്ടി വരും. ഇത് രാജ്യത്തിന് വന്‍ തിരിച്ചടിയാണ് . ഉത്തരകൊറിയയുടെ ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെ ലോകരാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. ഉപരോധത്തിലൂടെ ഉത്തരകൊറിയയ്ക്ക് തിരിച്ചടി നല്‍കുകയാണ് ലക്ഷ്യം.

 
ഇന്ധന ഇറക്കുമതി

ഉത്തരകൊറിയ്ക്ക് നേരെ പല ഉപരോധങ്ങളും അമേരിക്ക ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ധന ഉപരോധം ഉത്തരകൊറിയയ്ക്ക വന്‍ തിരിച്ചടിയാണ്. ഉത്തരകൊറിയയിലേയ്ക്ക് അസംസ്‌കൃത ഇന്ധനവും ശുദ്ധീകരിച്ച ഇന്ധനവും ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ നിന്നാണ്. ഉപരോധം വന്നാല്‍ ഉത്തര കൊറിയയിലേക്ക് ഇറക്കുമതി ചെയ്യുന്ന ശുദ്ധീകരിച്ച ഇന്ധനത്തില്‍ 90 ശതമാനത്തിന്റെയും വരവ് നിലയ്ക്കും.അതേ സമയം വോട്ടെടുപ്പില്‍ ഉത്തര കൊറിയയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചൈനയുടെ പിന്തുണ നിര്‍ണായകമാണ്.

പ്രവാസികളെ തിരിച്ചയക്കും

 

 

ചൈന, റഷ്യ എന്നിവിടങ്ങളില്‍ ഉത്തരകൊറിയയിലെ നൂറുകണക്കിന് പൗരന്മാര്‍ ജോലി ചെയ്യുന്നുണ്ട്. ഇവരെ തിരിച്ചയച്ചാല്‍ രാജ്യത്തിന്റെ സാമ്ബത്തിക സ്ഥിതിയെ പ്രതികൂലമായി തന്നെ ബാധിക്കും. രാജ്യത്തിനും വേണ്ടി പണം സമ്ബാദിക്കാനാണ് ഉത്തരകൊറിയ പൗന്മാരെ മറ്റുള്ള രാജ്യത്തിലേയ്ക്ക് അയച്ചിരിക്കുന്നത്. അടിമത്ത സമാനമായ സ്ഥിതി യെന്നാണ് ഇതിനെ യുഎന്‍ മുനുഷ്യാവകാശ സമിതി വിശേഷിപ്പിക്കുന്നത്.

ചൈന ഉത്തരകൊറിയന്‍ ബന്ധം തകര്‍ക്കുക

ഉത്തരകൊറിയ്‌ക്കെതിരെ അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ചൈന. രാജ്യത്തിനെതിരെ ഇന്ധന ഉപരോധം നടപ്പിലാക്കുന്നതിന് മുന്നോടിയായി ചൈനീസ് പ്രസിഡന്റ് ഷീ ചിങ് പിങ്ങുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഉത്തരകൊറിയയുടെ ആണവ പരീക്ഷണത്തെ തുടര്‍ന്ന് ചൈനീസ് പ്രതിനിധി രാജ്യം സന്ദര്‍ശിച്ചിരുന്നു. ഉപരോധം നിലവില്‍ വന്നാല്‍ ഉത്തരകൊറിയയിലേയ്ക്ക് ഇന്ധന കയറ്റുമതി നടത്തണമെങ്കില്‍ യുഎന്നിന്റെ അനുവാദം ആവശ്യമായി വരും. കൂടാതെ എല്ലാ അംഗരാജ്യങ്ങളും ഇന്ധന കയറ്റുമതിയുടെ വിവരങ്ങള്‍ യുഎന്നിന് കൈമാറേണ്ടി വരും.

ആണവ പരീക്ഷണം

ഉത്തരകൊറിയയുടെ ആണവ പരീക്ഷണത്തെ തുടര്‍ന്നാണ് രാജ്യത്തിനെതിരെ ശക്തമായ ഉപരോധം കൊണ്ടു വരുന്നത്. മുന്‍പ് പല ഉപരോധം ഏര്‍പ്പെടുത്തിയിട്ടും ഉത്തരെ കൊറിയ മിസൈല്‍ പരീക്ഷണം തുടര്‍ന്നിരുന്നു. നവംബര്‍ 28 ന് ലോക രാജ്യങ്ങളെ ഞെട്ടിച്ച് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് രാജ്യത്തിനെതിരെ കടുത്ത നിലപാടെടുക്കാന്‍ തീരുമാനിച്ചത്. യുഎന്നിന്റേയും അംഗരാജ്യങ്ങളുടേയും മുന്നറിയിപ്പിനെ അവഗണിച്ചായിരുന്നു ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *