ബി.ജെ.പിയുടെ അടിസ്ഥാനം നുണയാണെന്ന് രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: ബി.ജെ.പി നുണയില്‍ കെട്ടിപ്പൊക്കിയ പ്രസ്ഥാനമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ട്ടി അധ്യക്ഷനായ ശേഷമുള്ള കോണ്‍ഗ്രസിന്റെ ആദ്യ പ്രവര്‍ത്തകസമിതി യോഗത്തിന് ശേഷം സംസാരിക്കുമ്പോഴാണ് ബി.ജെ.പിക്കെതിരെ രാഹുല്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്.

2 ജി ഇടപാടിലെ സത്യമെന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ഇപ്പോള്‍ അത് തെളിഞ്ഞിരിക്കുകയാണ്. എന്നിട്ടും ഇതുസംബന്ധിച്ച് പ്രതികരണം നടത്താന്‍ മോദി തയാറാകാത്തതെന്താണെന്നും രാഹുല്‍ ചോദിച്ചു. ജി.എസ്.ടിയെന്നത് ഗബ്ബാര്‍ സിങ്ങിന്റെ നികുതിയാണ്. റാഫേല്‍ ഇടപാട് നുണയുടെ കൂടാരമാണ്. മോദിയുടെ ഗുജറാത്ത് മോഡല്‍ വലിയൊരു നുണയാണെന്നും അത്തരത്തിലൊരു വികസനമാതൃക ഗുജറാത്തില്‍ ഇല്ലെന്നാണ് അവിടത്തെ ജനങ്ങള്‍ പറയുന്നതെന്നും രാഹുല്‍ പറഞ്ഞു.

ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം നടക്കുന്ന കോണ്‍ഗ്രസിന്റെ ആദ്യ പ്രവര്‍ത്തക സമിതി യോഗമാണ് ഇത്. തെരഞ്ഞെടുപ്പ് ഫലം, 2 ജി സ്‌പെക്ട്രം കേസിലെ സുപ്രീംകോടതി വിധി എന്നിവയെല്ലാം വെള്ളിയാഴ്ചത്തെ യോഗത്തില്‍ ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *